തൃശൂരിനെ ഞെട്ടിച്ച് കൊലപാതകം, പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ മൂന്നംഗ സംഘം വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂരിനെ നടുക്കി വീണ്ടും കൊലപാതകം. തൃശൂർ പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ ആണ് വെട്ടിക്കൊന്നത്. നടത്തറ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. മൂന്നംഗ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം മൂന്നുപേരും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.

ഷിജോ, സജിന്‍, ജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് സതീഷിനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒരു പാര്‍ട്ടിയില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതികള്‍ പൊലീസിന് നൽകിയ മൊഴി. എന്നാൽ മൂവര്‍ സംഘവും സതീഷും തമ്മില്‍ നടന്ന ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്

More Stories from this section

family-dental
witywide