കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യത്തിന്‍റെ ഭാഗമായി മത്സരിക്കുന്ന നാലിൽ രണ്ട് സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി ബി ഡി ജെ എസ്. ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർതികളെയാണ് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യപിച്ചത്. ചാലക്കുടിയിൽ കെ എ ഉണ്ണികൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയുമാണ് എൻ ഡി എ സഖ്യത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങുക.
ബി ഡി ജെ എസ് മത്സരിക്കുന്ന മറ്റ് രണ്ടു സീറ്റുകളിൽ പ്രഖ്യാപനം പിന്നീടെന്നും തുഷാർ വ്യക്തമാക്കി. അനുവാദം ചോദിക്കണ്ട ആളുകൾ കണ്ട് അനുവാദം വാങ്ങാനാണ് ഈ രണ്ട് സീറ്റുകളിലെ പ്രഖ്യാപനം വൈകിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുവാദം കിട്ടിയാലുടൻ കോട്ടയം, ഇടുക്കി സീറ്റുകളിൽ പ്രഖ്യാപനമിണ്ടാകുമെന്നും ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. കോട്ടയത്ത് താൻ മൽസരിക്കുന്ന കാര്യവും പാർട്ടിയുടെ പരിഗണനയിൽ ഉണ്ടെന്നും തുഷാർ വെള്ളാപ്പള്ളി വിവരിച്ചു.
thushar vellappally in kottayam bdjs candidate list declaration details