ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത കെജ്‌രിവാളിനന് അനുമതി നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ. തിങ്കളാഴ്ച നിശ്ചയിച്ച ചെയ്ത സന്ദർശനത്തിന് ജയിൽ അധികൃതർ അനുമതി നിഷേധിച്ചതായി ആം ആദ്മി പാർട്ടി ആരോപിച്ചു.
“സുനിത ഏപ്രിൽ 29ന് അരവിന്ദ് കെജ്‌രിവാളിനെ കാണേണ്ടതായിരുന്നു എന്നാൽ തിഹാർ ഭരണകൂടം അനുമതി നിഷേധിച്ചു. അനുമതി നിഷേധിക്കാനുള്ള കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല,” പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ചൊവ്വാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കെജ്രിവാളിനെ കാണാൻ വരുന്നുണ്ട്. ജയിലിൽ കഴിയുന്ന ഒരാളെ കാണാൻ ഒരേസമയം രണ്ട് പേർക്ക് വരാമെന്നാണ് ജയിൽ ചട്ടങ്ങൾ പറയുന്നത്.
ഏപ്രിൽ 15ന് തിഹാർ ജയിലിൽ കെജ്‌രിവാളിനെ കാണാൻ മാൻ പോയപ്പോൾ ആം ആദ്മി പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക് അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
അതിഷിയുമായും ഭഗവന്ത് മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുനിത കെജ്‌രിവാളിനെ ചൊവ്വാഴ്ചയ്ക്ക് കഴിഞ്ഞ് കെജ്‌രിവാളിനെ കാണാൻ അനുവദിക്കാമെന്ന് തിഹാർ ജയിൽ വൃത്തങ്ങൾ അറിയിച്ചു.