വാഷിംഗ്ടണ്‍: ഇന്ത്യയും നേപ്പാളും പോലുള്ള രാജ്യങ്ങള്‍ ടിക് ടോക് നിരോധിച്ചെന്നും അമേരിക്ക ഇത് നിരോധിക്കുന്ന അവസാന രാജ്യമാകരുതെന്നും യുഎന്നിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലി.
ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം നിരോധിക്കുമ്പോള്‍, ഇത് ചെയ്യുന്ന അവസാന രാജ്യമാകാന്‍ യുഎസിന് കഴിയില്ലെന്ന് പറഞ്ഞ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായ നിക്കി ഹേലി ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് അപകടകരമാണെന്നും പറഞ്ഞു. ചൈനയാണ് അതെല്ലാം നിയന്ത്രിക്കുന്നതെന്ന് എല്ലാവരും അറിയേണ്ട കാര്യമാണെന്നും അവര്‍ വ്യക്തമാക്കി.
”ഇത് നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയണമെങ്കില്‍, നിങ്ങളുടെ ഫോണില്‍ ആ ആപ്പ് ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. ചൈനയ്ക്ക് ഇപ്പോള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കാണാന്‍ കഴിയും, നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ ആരാണെന്ന് കാണാനാകും. നിങ്ങള്‍ എന്താണ് ക്ലിക്ക് ചെയ്യുന്നതെന്നും എന്തിനാണ് അതില്‍ ക്ലിക്ക് ചെയ്യുന്നതെന്നും അത് നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും അവര്‍ക്ക് കാണാന്‍ കഴിയും. നിങ്ങള്‍ കാണുന്നതിനെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയും. നിങ്ങള്‍ കേള്‍ക്കുന്നതിനെ അവ സ്വാധീനിക്കും. അതാണ് ടിക് ടോക്കിന്റെ അപകടകരമായ ഭാഗം, നിക്കി പറഞ്ഞു.
ഇന്ത്യ ഇത് നിരോധിച്ചതും അത് സാമൂഹ്യ വിഘ്‌നം ഉണ്ടാക്കുന്നതിനാല്‍ നേപ്പാള്‍ നിരോധിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു നിക്കിയുടെ വിശദീകരണം. ടിക് ടോക് നമ്മുടെ കുട്ടികളെ കൂടുതല്‍ വേദനിപ്പിക്കരുതിരിക്കാന്‍ ഇതി നിരോധിക്കണമെന്നും ഒരു ചോദ്യത്തിന് മറുപടിയായി നിക്കി പറഞ്ഞു.
ടിക് ടോക്കും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും കുട്ടികളുടെ മാനസികാരോഗ്യത്തിന് ഹാനികരവും കുട്ടികളെ ഓണ്‍ലൈനില്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതുമായ ഉള്ളടക്കം ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നുവെന്ന് നിരവധി ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് നിക്കിയുടെ അഭിപ്രായമെത്തുന്നത്.
യുഎസിലെ 18-29 വയസ്സുള്ളവരില്‍ മൂന്നിലൊന്ന് പേരും ടിക്ടോക്ക് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.