യുഎസിൽ ടിക് ടോക്കിൻ്റെ ഭാവി തുലാസിൽ: ചൈനയുമായി ബന്ധമുണ്ടെങ്കിൽ യുഎസിൽ തുടരാൻ പറ്റില്ലെന്ന് കോടതി

യുഎസിൽ ടിക് ടോക്കിൻ്റെ ഭാവി തുലാസിൽ. ചൈനീസ് കമ്പനിയായ ടിക്ടോക് ജനുവരി പകുതിയോടെ ഓഹരികൾ വിറ്റില്ലെങ്കിൽ യുഎസിൽ നിരോധനം ഏർപ്പെടുത്തും.

സോഷ്യൽ മീഡിയ ആപ്പായ ടിക്ടോക് ചൈന ആസ്ഥാനമായുള്ള മാതൃ കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും അല്ലാത്ത പക്ഷം ജനുവരി പകുതിയോടെ നിരോധിക്കണമെന്നും ആവശ്യപ്പെടുന്ന നിയമത്തിനെതിരായി ടികിടോക് ഉടമകളായ ബൈറ്റ്ഡാൻസ് നൽകിയ അപ്പീൽ ഫെഡറൽ അപ്പീൽ കോടതി നിരസിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥ ലംഘിക്കുന്നതാണ് യുഎസ് കോൺഗ്രസ് പാസാക്കിയ നിരോധനമെന്ന ടിക്ടോക്കിന്റെ വാദം ജഡ്‌ജ്‌ ഡഗ്ളസ് ഗിൻസ്ബർഗ് തള്ളിക്കളഞ്ഞു. ദേശസുരക്ഷയാണ് മുഖ്യമെന്ന് അദ്ദേഹം വിധിയിൽ വ്യക്തമാക്കി. അപ്പീൽ കോടതിയിലെ മൂന്നു ജഡ്ജിമാരിൽ രണ്ടു പേർ ഇന്ത്യക്കാർ ആയിരുന്നു. ജഡ്‌ജ്‌ നവോമി റാവു ജഡ്‌ജ്‌ ഗിൻസ്ബർഗിന്റെ അഭിപ്രായത്തോട് യോജിച്ചപ്പോൾ ജഡ്‌ജ്‌ ശ്രീനാഥ് ശ്രീനിവാസൻ നിരോധനത്തെ അനുകൂലിച്ചു തന്നെ മറ്റൊരു വിധി എഴുതി.

അറ്റോണി ജനറൽ മെറിക് ഗാർലൻഡ് കോടതി വിധിയെ സ്വാഗതം ചെയ്തു. ദശലക്ഷക്കക്കണക്കിനു അമേരിക്കക്കാരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ടിക്ടോക് ആയുധമാക്കുന്ന ചൈനീസ് ഗവൺമെന്റിനെ തടയാൻ സുപ്രധാന നടപടിയാണിതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീലുമായി പോകുമെന്ന് ടികിടോക് വ്യക്തമാക്കിയിട്ടുണ്ട്.

TikTok is inching closer to a potential ban in the US


More Stories from this section

family-dental
witywide