‘വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തു’, പ്രധാനമന്ത്രിക്കെതിരെ തെര‌ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി തൃണമൂൽ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വോട്ടിന് വേണ്ടി പ്രധാനമന്ത്രി ജനങ്ങൾക്ക് പണം വാഗ്ദാനം ചെയ്തെന്നാണ് ത‍ൃണമൂലിന്‍റെ പരാതി. കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പിടിച്ചെടുത്ത പണം പണം പാവപ്പെട്ടവർക്ക് നല്‍കുമെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ഈ പരാമർശം വോട്ടിനായി പണം വാഗ്ദാനം ചെയ്തതാണെന്നാണ് ടി എം സി ചൂണ്ടികാട്ടുന്നത്.

ഇ ഡി പിടിച്ചെടുത്ത 3000 കോടി പാവപ്പെട്ടവർക്ക് നൽകുമെന്ന വാഗ്ദാനത്തിലൂടെ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നും ടി എം സി, തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ടി എം സി പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരണം നടത്തിയിട്ടില്ല.

TMC complaint TO Election Commission of India against PM Modi

More Stories from this section

family-dental
witywide