സത്യപ്രതിജ്ഞാ ചടങ്ങിൽ തൃണമൂൽ പങ്കെടുക്കില്ല, സ‌ർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും മമത

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്നും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞു. കൊൽക്കത്തയിൽ മാധ്യമ പ്രവർത്തകരോടാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സി.എ.എ റദ്ദാക്കണമെന്ന ആവശ്യം ഉയർത്തും. പാർലമെന്റിൽ ഇക്കാര്യം ആവശ്യപ്പെടുമെന്നും മമത പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന,​ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി സർക്കാർ ഉണ്ടാക്കുമ്പോൾ ആശംസകൾ നേരാൻ എന്നിക്കാവില്ല. രാജ്യത്തിനാണ് എന്റെ ആശംസ. ഞങ്ങൾ നിങ്ങളുടെ പാർട്ടിയെ പിളർത്തില്ല. എന്നാൽ നിങ്ങളുടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പിളർപ്പുണ്ടാകുമെന്നും മമത മുന്നറിയിപ്പ് നൽകി. അതേസമയം തൃണമൂൽ കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവായി സുദീപ് ബന്ദോപാദ്ധ്യായയെ തിരഞ്ഞെടുത്തു. കകോലി ഘോഷ് ദാസ്തിദാറിനെ ലോക്‌സഭാ ഉപനേതാവായും കല്യാൺ ബാനർജിയെ ചീഫ് വിപ്പായും തിരഞ്ഞെടുത്തു. ഡെറിക് ഒബ്രിയാൻ രാജ്യസഭാ കക്ഷി നേതാവാകും.

TMC not attend third Modi government oath ceremony, try to form government

More Stories from this section

family-dental
witywide