‘തിരിച്ചുവിളിക്കണം’, കടുപ്പിച്ച് സ്റ്റാലിൻ! ഗവർണറുടെ പരിപാടിയിൽ തമിഴ് ദേശഭക്തി ഗാനത്തിൽ ‘ദ്രാവിഡ’മില്ല, മാപ്പ് പറഞ്ഞ് ദൂരദർശൻ, പങ്കില്ലെന്ന് രാജ്ഭവൻ

ചെന്നൈ: തമിഴ്നാട് ഗവർണർ മുഖ്യാതിഥിയായ ദൂരദർശൻ പരിപാടിയിൽ സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന പരാതിക്ക് പിന്നാലെ കടുപ്പിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ ഗവർണർക്ക് പങ്കില്ലെന്ന് രാജ്ഭവൻ പ്രതികരിച്ചപ്പോൾ ദൂരദർശൻ മാപ്പ് പറഞ്ഞു.

വിശദവിവരങ്ങൾ ഇങ്ങനെ

ചെന്നൈ ദൂരദർശന്‍റെ സുവർണജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഹിന്ദി മാസാചരണ പരിപാടിയാണ് ഗവർണർ – സർക്കാർ പോരിന് വഴിതുറന്നത്. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കുന്ന പരിപാടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ, പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ ചടങ്ങിനെത്തി ഗവർണർ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഗാനമായ തമിഴ് തായ് വാഴ്ത്ത് ആലപിച്ചപ്പോൾ ദ്രാവിഡ നാട് എന്നുള്ള വരി ഉണ്ടായിരുന്നില്ല. പിന്നാലെ തമിഴ് ഭാഷാവാദം വിഘടനവാദ അജണ്ട എന്നടക്കം ആഞ്ഞടിച്ച് ഗവർണറുടെ പ്രസംഗവും ഉണ്ടായിരുന്നു.ദ്രാവിഡ മോഡൽ ഭരണമെന്ന വിശേഷണത്തിന്റെ വിമർശകനായ ആർ എൻ രവിയെ തൃപ്തിപ്പെടുത്താൻ സംഘാടകർ മനപ്പൂർവം തമിഴ് തായ് വാഴ്ത്തിലെ വരി വെട്ടിയെന്ന വിമർശനം പിന്നാലെ കത്തിപ്പടർന്നു. ദ്രാവിഡനെന്ന വാക്കിനോട് അലർജിയുള്ള ഗവർണക്ക്, ദേശീയഗാനത്തിലെ ദ്രാവിഡ എന്ന പദം ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻ ധൈര്യമുണ്ടോയെന്ന ചോദ്യവുമായാണ് സ്റ്റാലിൻ രംഗത്തെത്തിയത്. ഗവർണറെ കേന്ദ്രം തിരിച്ചുവിളിച്ചേ മതിയാകൂ എന്നും സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide