ഒക്ലഹോമ: ഒക്ലഹോമ ടേണ്‍പൈക്കുകളില്‍ ജനുവരി ഒന്നുമുതല്‍ ടോള്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. ഒക്ലഹോമ ടേണ്‍പൈക്ക് അതോറിറ്റി, വരുമാനത്തില്‍ 15% വര്‍ദ്ധനവ് ഉണ്ടാക്കുന്നതിനായാണ് സിസ്റ്റം വൈഡ് ടോള്‍ വര്‍ദ്ധനവിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് പുതിയ ടേണ്‍പൈക്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആക്സസ് ഒക്ലഹോമ ലോംഗ് റേഞ്ച് പദ്ധതിക്ക് ധനസഹായം നല്‍കുന്നതിനാണ് ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്.
ഒക്ലഹോമയുടെ ടേണ്‍പൈക്ക് സിസ്റ്റം ഉപയോഗിക്കുന്നതിനുള്ള ശരാശരി ചെലവില്‍ ഡ്രൈവര്‍മാര്‍ 15% വര്‍ദ്ധനവ് നല്‍കണം. ശരാശരി, ഒരു മൈലിന് ഒരു പൈസ കൂടുതല്‍ ശേഖരിക്കുമെന്ന് ഒക്ലഹോമ ടേണ്‍പൈക്ക് അതോറിറ്റി പറഞ്ഞു. നിലവില്‍, പൈക്ക്പാസ് ഉപയോഗിച്ച് ഒക്ലഹോമ സിറ്റിയില്‍ നിന്ന് തുള്‍സയിലേക്ക് യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ 4.50 ഡോളര്‍ നല്‍കണം. 2025 മുതല്‍ ചെലവ് ഇത് 5.40 ഡോളര്‍ ആയി ഉയരും.