
പാരീസ് ഒളിമ്പിക്‌സ് 2024-ൻ്റെ സമാപന ചടങ്ങിനിടെ ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂയിസിനെ ആരാധിക ബലമായി പിടിച്ച് ചുംബിച്ചു. കാണികള്‍ക്കിടയിലൂടെ താരം നടന്നു പോകുന്നതിനിടെ ഒരു യുവതി താരത്തെ ബലമായി തന്നോട് ചേര്‍ത്ത് കവിളില്‍ ചുംബിക്കുകയായിരുന്നു. ഇതോടൊപ്പം ചുംബന രംഗങ്ങള്‍ യുവതി ഫോണില്‍ പകര്‍ത്തുന്നതും കാണാം.
ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ടോം ക്രൂസിന് പകരം ഒരു വനിത താരത്തിനാണ് ഇത്തരം അവസ്ഥയുണ്ടായതെങ്കില്‍ വലിയ പ്രശ്‌നമായി മാറുമായിരുന്നു എന്നാണ് വിമര്‍ശനം ഉയരുന്നത്. സ്ത്രീയ്ക്കും പുരുഷനും പേഴ്‌സണല്‍ സ്‌പെയ്‌സ് ഉണ്ടെന്നും ചുംബിക്കുന്നതിന് മുന്‍പ് അവര്‍ അനുവാദം ചോദിച്ചോ എന്നും ചോദിക്കുന്നവരുണ്ട്.
പാരിസ് ഒളിമ്പിക്സ് സമാപന വേദിയിലെ പ്രധാന ആകര്‍ഷണമായിരുന്നു ടോം ക്രൂസ്. ഹോളിവുഡ് സ്‌റ്റൈലിലായിരുന്നു താരത്തിന്റെ എന്‍ട്രി. അതിശയിപ്പിക്കുന്ന ആക്‌ഷൻ പ്രകടനവുമായി വേദിയിലേക്ക് പറന്നിറങ്ങിവന്ന താരം സ്‌പോര്‍ട് ബൈക്കില്‍ ഒളിമ്പിക്സ് പതാകയുമായി വേദി വിടുകയായിരുന്നു. സമാപന ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.