
ഹോളിവുഡ് ഐക്കണ്‍മാരായ ടോം ക്രൂസിന്റെയും കാറ്റി ഹോംസിന്റെയും മകള്‍ സൂരി ക്രൂസ് തന്റെ പേരിനൊപ്പമുള്ള പിതാവിന്റെ പേര് ഉപേക്ഷിച്ചു. 18കാരിയായ സൂരി, ലാഗ്വാര്‍ഡിയ ഹൈസ്‌കൂളില്‍ നിന്ന് അമ്മ കാറ്റി ഹോംസിനൊപ്പം ‘സൂരി നോയല്‍’ എന്ന പേരിലാണ് ബിരുദം നേടിയത്. ‘നോയല്‍’ എന്നത് കാറ്റി ഹോംസിന്റെ മിഡില്‍ നെയിമാണ്.
ലണ്ടനില്‍ ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഇറാസ് പര്യടനത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ടോം ക്രൂസിന് മകളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായിരുന്നില്ല.
2012-ല്‍ കാറ്റി ഹോംസുമായുള്ള വിവാഹമോചനത്തെത്തുടര്‍ന്ന് ടോം ക്രൂയിസിന്റെ കുട്ടികളുമായുള്ള ബന്ധം, പ്രത്യേകിച്ച് സൂരിയുമായുള്ളത് വളരെ സങ്കീര്‍ണ്ണമായിരുന്നു. ടോം ക്രൂസ് സൂരിയില്‍ നിന്ന് അകന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍, 2013 ലെ മാനനഷ്ടക്കേസില്‍ താരം ഈ അവകാശവാദങ്ങള്‍ ശക്തമായി നിഷേധിച്ചിരുന്നു. തന്റെ മകളെ ഒരു തരത്തിലും വൈകാരികമായോ ശാരീരികമായോ സാമ്പത്തികമായോ മറ്റോ താന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.
ബ്രാഡ് പിറ്റിന്റെ മക്കളായ ഷിലോയും വിവിയെന്നും അവരുടെ പ്രശസ്തമായ കുടുംബപ്പേര് ഉപേക്ഷിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് സൂരിയുടെ തീരുമാനം വരുന്നത്, ഇപ്പോള്‍ യഥാക്രമം ഷിലോ നോവല്‍ ജോളി, വിവിയെന്‍ ജോളി എന്നിങ്ങനെയാണ് അവരുടെ പേര്.