ഡാളസിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് നാളെ

ഡാളസ് കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെൻറർ സംയുക്തമായി സംഘടിപ്പിക്കുന്ന വടംവലി മാമാങ്കത്തിന്റെ കിക്കോഫ് നാളെ(ജൂൺ 14 നു) വൈകുന്നേരം 7 മണിക്ക്  ഡാളസ് കേരള അസോസിയേഷനിൽ വെച്ച് നടത്തപ്പെടുന്നു.

1976 ആരംഭിച്ച കേരള അസോസിയേഷൻ ആദ്യമായാണ് ഒരു നാഷണൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ജൂൺ 22-ാം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുക

ഗാർലാൻഡ്  സിറ്റിയിലുള്ള സെൻറ് തോമസ് കാത്തലിക്ക് ചർച്ച് പാർക്കിംഗ് ലോട്ടിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ 9 ടീമുകളും വനിതകളുടെ മൂന്ന് ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ന്യൂയോർക്ക്, ചിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുന്നു

കേരള അസോസിയേഷൻ പ്രസിഡണ്ട് പ്രദീപ് നാഗ നൂറുൽ ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻറർ പ്രസിഡണ്ട് ഷിജു എബ്രഹാം രക്ഷാധികാരികളായി 70 വളണ്ടിയർമാരും കേരള അസോസിയേഷൻ, ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത് ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോർട്ടുകളും  കലാപരിപാടികളും ചേർന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത്. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളറും രണ്ടാം സമ്മാനമായി 2000 ഡോളറും മൂന്നാം സമ്മാനമായി 1000 ഡോളറും നാലാം സമ്മാനമായി 500 ഡോളറും ലഭിക്കും ഡാളസിലെ എല്ലാ മലയാളികളെയും  ക്ഷണിക്കുന്നതായി സെക്രട്ടറി മഞ്ജിത് കൈനിക്കര, ജോസ്സി ,സാബു അഗസ്റ്റിൻ, വിനോദ് ജോർജ് എന്നിവർ  അറിയിച്ചു.

More Stories from this section

family-dental
witywide