വടക്കൻ കാലിഫോർണിയയിൽ ചുഴലിക്കാറ്റിൽ നാശം, നിരവധി സംസ്ഥാനങ്ങളിൽ വീശിയടിച്ച് ഹിമക്കൊടുങ്കാറ്റ്

ശനിയാഴ്ച ഉച്ചയോടെ വടക്കൻ കാലിഫോർണിയയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ നാല് പേർക്ക് പരിക്കേറ്റതായി പ്രാദേശിക അധികാരികൾ അറിയിച്ചു.

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 55 മൈൽ (89 കിലോമീറ്റർ) തെക്ക് സ്ഥിതി ചെയ്യുന്ന സ്കോട്ട്സ് വാലിയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. നിരവധി വാഹനങ്ങൾക്ക് നാശം സംഭവിച്ചു. വൈദ്യുതി ലൈനുകളിൽ മരം വീണ് വൈദ്യുതി മുടങ്ങി. ഏതാണ്ട് 145 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ് ഒരു മൈലോളം വീശിയടിച്ച ശേഷമാണ് അടങ്ങിയത്.

യുഎസിലെ മറ്റിടങ്ങളിൽ, ഹിമ കൊടുങ്കാറ്റ് മധ്യപടിഞ്ഞാറൻ സംസ്ഥാനങ്ങളായ അയോവ, നെബ്രാസ്ക എന്നിവിടങ്ങളിൽ വീശിയടിച്ചു. അപ്സ്റ്റേറ്റ് ന്യൂയോർക്കിൽ കനത്ത മഞ്ഞു വീഴ്ചയുണ്ടായി. കാലിഫോർണിയ, നെവാഡ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന തഹോ തടാകത്തിന് ചുറ്റും കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

നെബ്രാസ്കയിൽ, ആർലിംഗ്ടണിനടുത്ത് മഞ്ഞുമൂടിയ റോഡിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 57 കാരിയായ സ്ത്രീയുടെ പിക്കപ്പ് ട്രക്കിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് വാഷിംഗ്ടൺ കൗണ്ടി പൊലീസ് അറിയിച്ചു.

അയോവയ്ക്കും നെബ്രാസ്കയ്ക്കും ഇടയിലുള്ള ഒരു പ്രധാന ഹൈവേയായ ഇൻ്റർസ്റ്റേറ്റ് 80, മഞ്ഞു വീണ് വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിമാറിയതിനാൽ അടച്ചു.

ന്യൂയോർക്കിലെ അപ്‌സ്‌റ്റേറ്റിൽ, ആളുകൾ അവരുടെ ഡ്രൈവ്‌വേകളിൽ നിന്ന് മഞ്ഞ് ഉഴുതുമറിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്.

Tornado hits northern California as ice storm chills Midwest

More Stories from this section

family-dental
witywide