വാഷിങ്ടൺ: അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വമ്പൻ യാത്രാ ഓഫറുമായി ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവല്‍ കമ്പനി. ഒരു വർഷം മുതല്‍ നാലുവർഷം വരെ നീളുന്ന ടൂർ പാക്കേജാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍കീഴില്‍ നാട്ടില്‍ നില്‍ക്കാൻ താല്‍പര്യമില്ലാത്തവർക്കും ആഡംബര യാത്രയുടെ ഭാഗമാകാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. വില്ല വിയെ റെസിഡൻസസ് പാക്കേജ് മുന്നോട്ടുവെച്ചിരിക്കുന്നത്. ലോകം മുഴുവൻ സഞ്ചരിക്കുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന ടൂർ പാക്കേജില്‍ ലോകത്തെവിടെയുള്ള പോർട്ടില്‍നിന്നും സഞ്ചാരികള്‍ക്ക് കയറാം.
‘സ്കിപ്പ് ഫോർവേഡ്’ എന്നാണ് പാക്കേജിന്റെ പേര്. എന്തെങ്കിലും പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമായല്ല ഇത്തരത്തിലൊരു പാക്കേജ് ഒരുക്കിയതെന്ന് വില്ല വിയേ കമ്ബനി സി.ഇ.ഒ. മിഖായേല്‍ പീറ്റേഴ്സണ്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുന്നേ പുറത്തിറക്കിയ പാക്കേജാണിത്.
ഇന്നയാളുടെ ഭരണത്തിൻകീഴില്‍ എങ്ങനെ നാട്ടില്‍ ജീവിക്കും, ഇന്നയാള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഞങ്ങള്‍ നാടുവിട്ടുപോകും എന്നൊക്കെ ബെറ്റ് വെച്ചിട്ടുള്ളവർക്ക് പാക്കേജ് ഉപയോഗിക്കാം. ബെറ്റില്‍ തോറ്റവർക്ക് സഹായമായിക്കോട്ടേ എന്നുവെച്ചാണ് ഞങ്ങള്‍ ഇങ്ങനെയൊരു പ്രോജക്‌ട് മുന്നോട്ടുവെച്ചത്. ലോകം ചുറ്റിയടിക്കാൻ താൽപര്യമുള്ളവർക്കും പാക്കേജ് ഉപയോഗിക്കാമെന്നും മിഖായേല്‍ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
tour-comoany-offer-4-years-tour-package-after-trump-win