
കൊച്ചി: തങ്ങ നാടുവിടുകയാണെന്നും അന്വേഷിച്ചു വരരുതെന്നും കത്തെഴുതിവെച്ച് വീട്ടുവിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി. തൃശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്ന് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് മൂന്ന് കുട്ടികൾ വീടുവിട്ടതായി പരാതി ലഭിച്ചത്. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് കാണാതായത്.

‘ഈ ഞങ്ങളെ അന്വേഷിച്ച് ഇനി അച്ഛനുമമ്മയും വരാൻ നിൽക്കരുത്. ഇനി അടുത്ത വർഷം ജനുവരിയിൽ മാത്രമേ ഞങ്ങൾ വരുകയുള്ളൂ. ഞങ്ങൾ പോകുന്നത് പൊലീസിനെയും പട്ടാളത്തെയും അറിയിക്കണമെന്നില്ല’, എന്ന് ആദിത്താണ് വീട്ടിൽ കത്തെഴുതി വെച്ചത്. എന്തായാലും അടുത്ത ജനുവരിയില്‍ തങ്ങൾ മടങ്ങിവരുമെന്നു പറഞ്ഞാണ് ആദിത്ത് കത്തവസാനിപ്പിച്ചത്.
Tags: