വധശിക്ഷ ആവശ്യപ്പെടുന്നതെന്തിന്? ടിപി കേസിൽ പോസിക്യൂഷനോട് കോടതിയുടെ ചോദ്യം, രമയുടെ മറുപടി

കൊച്ചി: ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ ഹൈക്കോടതിയുടെ ചോദ്യം. എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്നാവശ്യപ്പെടുന്നതെന്നാണ് പോസിക്യൂഷനോട് കോടതി ചോദിച്ചത്. കെ കെ കൃഷ്ണനും ജ്യോതിബാബുവും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെന്നും കോടതി ചൂണ്ടികാട്ടി. മറ്റ് പ്രതികൾക്കും മാനസാന്തരത്തിന് സാധ്യതയില്ലേ എന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. സുപ്രിംകോടതി ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി. അപൂർവങ്ങളിൽ അപൂർവമായ കേസുകൾക്ക് മാത്രമാണ് വധശിക്ഷ നൽകേണ്ടതെന്നാണ് സുപ്രിംകോടതി മാർഗനിർദേശം എന്നും കോടതി വ്യക്തമാക്കി.

എന്നാൽ കോടതിയുടെ ചോദ്യത്തിന് കെ കെ രമയുടെ മറുപടി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. താനും ഒരു രാഷ്‌ടീയ പ്രവർത്തക ആണെന്നും തന്‍റെ ജീവനും ഭീഷണി ഇനി ഉണ്ടാവരുതെന്നും രമ കോടതിയെ അറിയിച്ചു. അതിന് ഈ വിധി സഹായകരം ആകണമെന്നാണ് കെ കെ രമക്ക് വേണ്ടി അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞ മറുപടി.

TP Chandrasekharan Murder Case HC asks prosecution to reasons for seeking death penalty

More Stories from this section

family-dental
witywide