ടി പി വധക്കേസ് പ്രതികളുടെ അപ്പീലിൽ ഇടപെട്ട് സുപ്രീംകോടതി, കേരള സർക്കാരിനും രമയടക്കമുള്ളവർക്കും നോട്ടീസ്

ഡൽഹി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ അപ്പിലിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ച് സുപ്രീംകോടതി. കേരള സർക്കാരിനും കെ കെ രമ അടക്കമുള്ള എതിർ കക്ഷികൾക്കുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. 20 വർഷം വരെ ശിക്ഷാ ഇളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ആണ് പ്രതികൾ അപ്പീൽ നൽകിയിരിക്കുന്നത്. 6 ആഴ്ച യ്ക്കുള്ളിൽ മറുപടി നൽകണമെന്ന് വ്യക്തമാക്കിയാണ് എതിർ കക്ഷികൾക്ക്‌ സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

വസ്തുതകൾ കണക്കിലെടുക്കാതെ പൊതുവികാരം മാത്രം കണക്കിലെടുത്തായിരുന്നു ഹൈക്കോടതി വിധിയെന്നാണ് പ്രതികൾ അപ്പീലിൽ ചൂണ്ടികിട്ടിയിരിക്കുന്നത്. 20 വർഷം വരെ ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം ശിക്ഷയാണ്‌ പ്രതികൾ ചോദ്യം ചെയ്യുന്നത്.

ജസ്റ്റിസുമാരായ ബേല എംnത്രിവേദി, എസ് സി ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് കുറ്റവാളികൾ ഫയൽചെയ്ത പ്രത്യേക അനുമതി ഹർജികളും അപ്പീലുകളും പരിഗണിച്ചത്. ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്നും പ്രതികൾ നൽകിയ അപ്പീലിൽ പറയുന്നുണ്ട്.

More Stories from this section

family-dental
witywide