
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ ബേസ്‌മെന്റിലെ വെള്ളക്കെട്ടില്‍ മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. എറണാകുളം സ്വദേശിയായ നവീന്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. നവീന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു.
ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്‌മെന്റില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. മൂന്നു നിലക്കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. മഴയെ തുടര്‍ന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്‌മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബേസ്‌മെന്റ് മുഴുവനായി തന്നെ വെള്ളത്തില്‍ മുങ്ങി. ഇവിടെ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഇതില്‍ കുടുങ്ങിയത്.
Tags: