ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റി, പകരം വാസുകി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ എ എസ് ഉദ്യോഗസ്ഥരുടെ പദവികളിൽ മാറ്റം. മന്ത്രിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് പദവിയിൽ മാറ്റം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്ന ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ മാറ്റിയതാണ് ഇന്നത്തെ നടപടികളിൽ ഏറ്റവും ശ്രദ്ധേയം. ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്കാണ് മാറ്റിയത്. ലേബര്‍ കമ്മീഷണറായ കെ വാസുകിക്ക് തൊഴിൽ വകുപ്പിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്.

മറ്റ് മാറ്റങ്ങൾ ഇങ്ങനെ

സൗരഭ് ജയിൻ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയാവും. മൈനിങ്, ജിയോളജി, പ്ലാന്റേഷൻ, കയര്‍, ഹാന്റ്ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്. ഇദ്ദേഹത്തിന് റെയിൽവെ, മെട്രോ, വ്യോമയാന വകുപ്പുകളുടെ അധിക ചുമതലയും കൂടൽ മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളുടെ കമ്മീഷണര്‍ ചുമതലയും നൽകി. കെ വാസുകിക്ക് ഗതാഗത വകുപ്പ് സെക്രട്ടറി പദവിക്ക് പുറമെ, ലോക കേരള സഭയുടെ ഡയറക്ടര്‍ പദവി കൂടി വഹിക്കും. അര്‍ജ്ജുൻ പാണ്ഡ്യനാണ് പുതിയ ലേബര്‍ കമ്മീഷണര്‍.

transport secretary biju prabhakar moved to industries department

More Stories from this section

family-dental
witywide