അപകടത്തിൽപ്പെട്ട ചരക്കുകപ്പൽ ഡാലിയെ തിങ്കളാഴ്ച ബാൾട്ടിമോർ തുറമുഖത്ത് എത്തിക്കും

ബാൾട്ടിമോർ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലിടിച്ച് കുടുങ്ങിയ ചരക്ക് കപ്പൽ ഡാലിയെ ഏകദേശം രണ്ട് മാസത്തിന് ശേഷം, തിങ്കളാഴ്ച രാവിലെ ബാൾട്ടിമോർ മറൈൻ ടെർമിനലിലേക്ക് തിരികെ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആഴ്‌ചകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം, കപ്പലിൻ്റെ മുകളിൽ കുടുങ്ങിയ ഫ്രാൻസിസ് സ്കോട്ട് പാലത്തിൻ്റെ ഒരു വലിയ ഭാഗം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത് കപ്പലിനെ സ്വതന്ത്രമാക്കിയിരുന്നു.

ഇപ്പോഴത്തെ കണക്കുകൂട്ടൽ അനുസരിച്ച് തിങ്കളാഴ്‌ച പുലർച്ചെ 5 മണിക്ക് വേലിയേറ്റ സമയത്ത് തുറമുഖം ലക്ഷ്യമാക്കി ഡാലി കപ്പലിൻ്റെ യാത്ര ആരംഭിക്കും. കപ്പൽ ജീവനക്കാർ ഏകദേശം 18 മണിക്കൂർ മുമ്പ് – ഞായറാഴ്ച ഉച്ചയോടെ – കപ്പൽ തയ്യാറാക്കാൻ തുടങ്ങും.

അഞ്ച് ടഗ് ബോട്ടുകൾ ഡാലിയെ രണ്ടര മൈൽ ദൂരെയുള്ള ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിലേക്ക് വലിച്ചു കൊണ്ടു പോകും. 106,000 ടൺ ഭാരമുള്ള കപ്പൽ കൊണ്ടുപോകാൻ മൂന്ന് മണിക്കൂർ വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.

trapped cargo ship Dali will reach Baltimore marine terminal on Monday

More Stories from this section

family-dental
witywide