വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ മരണസാധ്യത കുറയും, പുതിയ കണ്ടെത്തലുമായി പഠനം

ലണ്ടൻ: പുരുഷ ഡോക്ടർമാരേക്കാൾ മരണനിരക്ക് കുറവ് വനിതാ ഡോക്ടർമാർ ചികിത്സിക്കുമ്പോഴാണെന്ന് പഠനം. വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികൾ അടിക്കടി ആശുപത്രിയിൽ ചികിത്സ തേടാനുള്ള സാധ്യതയും കുറവാണെന്നും പഠനത്തിൽ പറയുന്നു. ‘അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 2016-2019 കാലത്ത് യുഎസിലെ ആശുപത്രികളിൽ ചികിത്സ തേടിയ 4,58,100 സ്ത്രീകളും 3,18,800 പുരുഷന്മാരുമുൾപ്പെടെ 7,76,000 രോഗികളിലാണ് പഠനം നടത്തിയത്. വനിതാ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീരോഗികളിലെ മരണനിരക്ക് 8.15 ശതമാനവും പുരുഷ രോഗികളിലേത് 10.15 ശതമാനവുമായിരുന്നും പഠനത്തിൽ കണ്ടെത്തി.

പുരുഷ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീ രോഗികളിലെ മരണനിരക്ക് 8.38 ശതമാനവും പുരുഷന്മാരിലേത് 10.23 ശതമാനവുമായിരുന്നു. 65 വയസും അതിൽ കൂടുതലുമുള്ള ആളുകളിലാണ് പഠനം നടത്തിയത്. വനിതാ ഡോക്ടർമാർ നൽകുന്ന പരിചരണവും പരി​ഗണനയുമാണ് ഇതിന് കാരണമെന്ന് പഠനത്തിന്റെ ഭാഗമായിരുന്ന യുസുകി സുഗാവ പത്രക്കുറിപ്പിൽ പറഞ്ഞു. വനിതാ ഡോക്ടർമാർ രോഗികളോടു സംസാരിക്കാനും പരിചരിക്കാനും കൂടുതൽ സമയം പങ്കിടുന്നുയ പുരുഷന്മാരെ അപേക്ഷിച്ച് രോ​ഗികളുമായി ആശയവിനിമയ നൈപുണ്യം സ്ത്രീ ഡോക്ടർമാർക്ക് കൂടുതലാണ്. സ്ത്രീകളായ രോഗികൾക്ക് കൂടുതൽ ആശ്രയിക്കാൻ കഴിയുന്ന വനിതാ ഡോക്ടർമാരെയാണെന്നും പഠനം പറയുന്നു.

Treatment from female doctors leads to low death rate: Study

More Stories from this section

family-dental
witywide