ഉത്തരാഖണ്ഡിൽ ട്രക്കിംഗിനിടെ അപകടം; 18 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മലയാളികളും

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ അപകടത്തിൽ മരിച്ച ട്രക്കിംഗ് സംഘത്തിലെ രണ്ട് പേർ മലയാളികളെന്ന് റിപ്പോർട്ട്. കന്യാകുമാരി തക്കലയിൽ താമസിക്കുന്ന ആശാ സുധാകർ (71) പാലക്കാട് സ്വദേശിനി വി കെ സിന്ധു (45) എന്നിവരാണ് മരിച്ച മലയാളികൾ. കഴിഞ്ഞ ദിവസമാണ് ട്രക്കിങ് സംഘം അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം നാല് പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. ഇതോടെ ഒമ്പത് പേരുടെ മൃതദേഹം ലഭിച്ചു.

സിന്ധു സോഫ്‌റ്റ്‌വെയർ എഞ്ചിനിയറായി ജോലി നോക്കുകയാണ്. ആശ എസ്‌ബിഐയിൽ നിന്ന് സീനിയർ മാനേജറായി വിരമിച്ചു. ചൊവ്വാഴ്ച സഹസ്ര തടാകം മേഖലയിലുണ്ടായ മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമുണ്ടായത്. ബംഗളൂരു സ്വദേശി അനിത രംഗപ്പ (55), കെ വെങ്കടേഷ് പ്രസാദ് (53), വിനായക് മുഖുർവദി (52), സുജാത മുഖുർവദി (52), കെ പി പത്മനാഭ (50), ചിത്ര പ്രനീത് (48), പത്മിനി ഹെഗ്‌ഡെ (34) എന്നിവരുടെയും മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസം 29നാണ് സംഘം പുറപ്പെട്ടത്. കർണാടക മൗണ്ടനറിംഗ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ട്രക്കിംഗ്‌. 4,​400 മീറ്റർ ഉയരത്തിലുള്ള തടാകത്തിക്കാണ് 22 അം​ഗ സംഘം യാത്ര തിരിച്ചത്. ഇവർക്കൊപ്പം മൂന്ന് ലോക്കൽ ഗൈഡുകളും ഉണ്ടായിരുന്നു. നാല് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കായി തെരച്ചിൽ തുടരുന്നു. ആശയുടെ ഭർത്താവ് സുധാകറും സംഘത്തിലുണ്ടായിരുന്നു. ഇദ്ദേഹം രക്ഷപ്പെട്ടു.

Trekking team include malayali women dies in Uttrakhand

More Stories from this section

family-dental
witywide