വയനാട്– മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ താമസക്കാരിയായ മിനിയാണ് മരിച്ചത്.
മിനിയും ഭർത്താവ് സുരേഷും കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് ആന ആക്രമിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.
സുരേഷിന് ഗുരുതരമായി പരുക്കേറ്റു. മേപ്പാടിയിൽനിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
Tribal Woman died in Wild Elephant Attack in Wayanad
Tags: