ബാംഗാളിൽ രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയ്ക്ക് കരിങ്കൊടി, അധീർ രഞ്ജൻ കോൺഗ്രസിനുള്ളിലെ ട്രോജൻ കുതിരയെന്ന് തൃണമൂൽ

ബാംഗാളിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കുനേരെ കരിങ്കൊടികാട്ടി തൃണമൂൽ കോൺഗ്രസ്‌. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്‌ച സിലിഗുരിയിൽനിന്ന്‌ യാത്ര ആരംഭിച്ചപ്പോഴാണ്‌ പോസ്റ്ററുകളടക്കം ഉയർത്തി പ്രതിഷേധം. ബംഗാളിൽ ബിജെപിയെ നേരിടാൻ മമത മതിയെന്നും രാഹുൽ മറ്റു സ്ഥലങ്ങളിലേക്ക് പോകണമെന്നുമാണ്‌ ആവശ്യം.

തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സംഖ്യത്തിനില്ലെന്ന്‌ മമത ആവർത്തിച്ചു. കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് അഭിഷേക് ബാനർജിയും രംഗത്തുവന്നു. കോൺഗ്രസിനുള്ളിലെ ട്രോജൻ കുതിരയാണ് അധീർ രഞ്ജൻ ചൗധരിയെന്നാണ്  അഭിഷേക് ബാനർജി പറഞ്ഞത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ പ്രഖ്യാപിച്ചുണ്ട്.

കോൺഗ്രസുമായുള്ള ചർച്ചകളൊന്നും തൻ്റെ പാർട്ടി നിരസിച്ചിട്ടില്ലെന്നും പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന അധീർ രഞ്ജൻ ചൗധരിയുടെ ആവശ്യം നിരാശജനകമാണെന്നും അഭിഷേക് ബാനർജി പറഞ്ഞു. ”ബംഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. അയാൾ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും ഇന്ത്യ ബ്ലോക്ക് അംഗവുമായതിനാൽ മമത ബാനർജിയെ എങ്ങനെ വെല്ലുവിളിക്കും?. ഞാൻ ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ അദ്ദേഹം കോൺഗ്രസ് അണികൾക്കുള്ളിൽ ഒരു ട്രോജൻ കുതിരയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

സീറ്റ് വിഭജന ക്രമീകരണങ്ങൾ തീരുമാനിക്കുന്നതിലെ കാലതാമസത്തെയും ബാനർജി വിമർശിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഞങ്ങൾ അവരോട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Trinamool vs congress in Bengal

More Stories from this section

family-dental
witywide