അപകീര്‍ത്തികരമായ പരാമര്‍ശം; മുന്‍ എഐഎഡിഎംകെ നേതാവിനെതിരേ നിയമനടപടിയെടുക്കാന്‍ തൃഷ

തെന്നിന്ത്യന്‍ ചലച്ചിത്ര താരം തൃഷ കൃഷ്ണനെതിരെ വീണ്ടും അപകീര്‍ത്തി പരാമര്‍ശം. അടുത്തിടെ പുറത്താക്കപ്പെട്ട എഐഎഡിഎംകെയുടെ സേലം വെസ്റ്റ് യൂണിയൻ സെക്രട്ടറി എവി രാജുവാണ് നടിയെ രാഷ്ട്രീയ നേതാക്കളുമായി ചേര്‍ത്തുവെച്ച് അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയത്. രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃഷ പ്രതികരിച്ചു.

2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു തൃഷക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു അധിക്ഷേപ പരാമര്‍ശം.

ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ പ്രതികരണവുമായി തൃഷ രംഗത്തെത്തി. ശ്രദ്ധ പിടിച്ചുപറ്റാൻ ഏത് നിലവാരത്തിലേക്കും ആളുകൾ തരംതാഴുന്നതു കാണുമ്പോൾ വെറുപ്പു തോന്നുന്നുവെന്നു തൃഷ പറഞ്ഞു. തുടർനടപടികൾ തന്‍റെ അഭിഭാഷക വിഭാഗം സ്വീകരിക്കുമെന്നും നടി അറിയിച്ചു. രാജുവിനെതിരെ കേസെടുക്കണമെന്ന് സംവിധായകൻ ചേരനും ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide