ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം നവംബർ 9ന് വൈകുന്നേരം 4 മുതൽ 8 വരെ ഫിലഡൽഫിയയിൽ കേരള ദിനാഘോഷം സംഘടിപ്പിക്കുന്നു. നോർത്തീസ്റ്റ് ഫിലഡൽഫിയയിലെ, ക്രൂസ്സ് ടൗണിലുള്ള മയൂരാ ഹാളിലാണ് പരിപാടി. അന്തരിച്ച നടി കവിയൂർ പൊന്നമ്മയോടുള്ള ആദരസൂചകമായി, കേരള ദിനാഘോഷ വേദിക്ക് ‘കവിയൂർ പൊന്നമ്മ സ്മാരക വേദി’ എന്നാണ് പേരിട്ടിരിക്കുന്നത്.
‘ഇതെല്ലാവരുടെയും ബിസിനസ്’ (‘It is Everyone’s Business)’ എന്നാണ് ഇത്തവണത്തെ കേരള ദിനാഘോഷ തീം. സംരംഭക രംഗത്ത് മികവ് തെളിയിച്ചവർ ചടങ്ങിൽ സംസാരിക്കും. അറ്റേണി ജോസഫ് കുന്നേൽ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. അവാർഡുകളും, കലാ പരിപാടികളും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
ഇംഗ്ലിഷിലുള്ള മിനിക്കഥ, മിനിക്കവിത, ചെറു ലേഖനം എന്നീ രചനാ മത്സരങ്ങൾ , ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾകൾക്കും, മുതിർന്നവർക്കും ഓൺലൈനായി നടത്തും. രചനാ മത്സര വിജയികൾക്ക് പുറമെ സാമൂഹ്യ പ്രവർത്തകർക്കും അവാർഡ് നൽക്കും. അഭിലാഷ് ജോൺ (ചെയർമാൻ), ബിനു മാത്യൂ (സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറർ), ജോർജ് നടവയൽ (കേരളാ ഡേ ചെയർമാൻ), ജോബീ ജോർജ്, വിൻസന്‍റ് ഇമ്മാനുവേൽ, ജോൺ പണിക്കർ, രാജൻ സാമുവേൽ, സുധാ കർത്താ, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സാജൻ വർഗീസ്, സുരേഷ് നായർ, സുമോദ് നെല്ലിക്കാല, അലസ്ക് ബാബു, റോണി വർഗീസ്, തോമസ് പോൾ, ജോർജ് കുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, ആഷാ അഗസ്റ്റിൻ, സാറാ ഐപ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസന്‍റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്, സദാശിവൻ കുഞ്ഞി എന്നിവരുൾപ്പെടുന്നതാണ് സംഘാടക സമിതി.