ഫ്ലോറിഡയിൽ ട്രക്കിടിച്ച് ബസ് മറിഞ്ഞ് 8 കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു, 40 പേർക്ക് പരുക്ക്, ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

വടക്കൻ സെൻട്രൽ ഫ്ലോറിഡയിൽ ചൊവ്വാഴ്ച പുലർച്ചെ 53 കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞ് എട്ട് പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരുക്കുണ്ട്. 8 പേരുടെ പരുക്ക് ഗുരുതരമാണ്.

ചൊവ്വാഴ്ച രാവിലെ 6:35 ന് സംസ്ഥാന പാതയിലാണ് അപകടം. ഒർലാൻഡോയിൽ നിന്ന് 80 മൈൽ അകലെ മാരിയോൺ കൗണ്ടിയിൽ ഗെയ്‌നസ്‌വില്ലിൽ നിന്ന് ഏകദേശം 45 മൈൽ തെക്ക് ഭാഗത്തായിട്ടാണ് അപകടം നടന്ന സ്ഥലം. കൃഷിയിടത്തിലേക്ക് ജോലിക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന ബസും ഫോർഡ് റേഞ്ചർ ട്രക്കും കൂട്ടിയിടിച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം.

ബസിലുണ്ടായിരുന്ന എല്ലാ കുടിയേറ്റത്തൊളിലാളികളെയും ഡണ്ണെലോണിലെ കാനൺ ഫാമിലേക്കാണ് കൊണ്ടുപോയിരുന്നത്.ഒരു തണ്ണിമത്തൻ ഫാമാണ് അത്. അവരെല്ലാം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ആശുപത്രിയിലെത്തിച്ചവരിൽ കമ്പനിയുടെ ഉടമയുമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അപകടത്തിന് കാരണമാക്കിയ ട്രക്ക് ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. ബ്രയാൻ മക്ലീൻ ഹോവാർഡ് (41) ആണ് അറസ്റ്റിലായ ട്രക്ക് ഡ്രൈവർ. ഇയാൾ മദ്യമോ ലഹരിയോ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ നരഹത്യയ്ക്കും ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചതിനും കേസ് എടുത്തിട്ടുണ്ട്. അപകടം വരുത്തിയതിനും മരിജുവാന കയ്യിൽ സൂക്ഷിച്ചതിനും ഇയാൾക്കെതിരെ മുമ്പും കേസ് ഉണ്ടായിട്ടുണ്ട്. ലെയ്ൻ തെറ്റിച്ച് ഇയാളോടിച്ച ട്രക്ക് ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Truck collided with Farm worker Bus killing 8

More Stories from this section

family-dental
witywide