ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പിന് പുറത്ത് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. അജ്മീര്‍ റോഡില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന സിഎന്‍ജി ടാങ്കറിലേക്ക് മറ്റൊരു ട്രക്ക് ഇടിച്ചാണ് തീപിടുത്തം ഉണ്ടായത്. നിരവധി പേരുടെ നില ഗുരുതരമാണ്.
സ്‌ഫോടനം വളരെ തീവ്രമായതിനാല്‍ 300 മീറ്റര്‍ ചുറ്റളവില്‍ നിരവധി വാഹനങ്ങളിലേക്ക് തീ പടര്‍ന്നു. നിരവധി വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി ഡ്രൈവര്‍മാര്‍ക്ക് പൊള്ളലേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഫോടനത്തിന്റെ ശബ്ദം 10 കിലോമീറ്റര്‍ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു. നിരവധി ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ അപകടത്തിപ്പെട്ടവരെ കാണാന്‍ ആശുപത്രിയിലെത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.