കനേഡിയന്‍ മണ്ണില്‍ ഖാലിസ്ഥാനികള്‍ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖാലിസ്ഥാന്‍ മൂവ്മെന്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സിഖുകര്‍ കനേഡിയന്‍ മണ്ണില്‍ ജീവിക്കുന്നുണ്ടെന്നും എന്നാല്‍ കാനഡയിലുള്ള എല്ലാ സിഖുകാര്‍ എല്ലാവരും ഖാലിസ്ഥാനികള്‍ അല്ലെന്നും ട്രൂഡോ വ്യക്തമാക്കി. കാനഡയില്‍ താമസിക്കുന്ന ഹൈന്ദവരില്‍ ചിലര്‍ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരാണ്. എന്നു കരുതി ഹിന്ദു സമൂഹം മുഴുവന്‍ മോദി അനുകൂലികള്‍ അല്ല എന്നൊരു ഉദാഹരണം കൂടി കൂട്ടിച്ചേര്‍ത്താണ് ട്രൂഡോയുടെ തുറന്നുപറച്ചില്‍ എത്തിയത്. പരോക്ഷമായി മോദിക്കുള്ള വിമര്‍ശനം കൂടിയായി ഇതിനെ വിലയിരുന്നവരുമുണ്ട്.
”ഖാലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യത്തിനായി വാദിക്കുന്ന ഒട്ടനേകം പേര്‍ കാനഡയില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ കാനഡയില്‍ കുടിയേറി പാര്‍ത്തുവരുന്ന സിഖ് സമൂഹം മുഴുവന്‍ ഈ വിഭാഗത്തില്‍ പെടുന്നില്ല. ഏതാനും ചിലര്‍ വേറിട്ട് ചിന്തിക്കുന്നതിന് ഒരു വിഭാഗത്തെ മുഴുവനായി കുറ്റപ്പെടുത്താനാകില്ല. കാനഡയില്‍ താമസിക്കുന്ന ഹൈന്ദവരില്‍ ചിലര്‍ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരാണ്. എന്നു കരുതി ഹിന്ദു സമൂഹം മുഴുവന്‍ മോദി അനുകൂലികള്‍ അല്ല. അതുപോലെയാണ് സിഖുകാരും”- ഒട്ടാവോയില്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ ഇന്ത്യന്‍ വംശജര്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു ട്രൂഡോയുടെ തുറന്നുപറച്ചില്‍.
ഖാലിസ്ഥാന്‍ വാദികള്‍ക്ക് കാനഡ സുരക്ഷിതമായ താവളമൊരുക്കുന്നുവെന്ന് ഇന്ത്യ വിമര്‍ശിച്ചിരുന്നു. മാത്രമല്ല രാജ്യവിരുദ്ധ ശക്തികള്‍ക്കും തീവ്രവാദികള്‍ക്കും വളരാന്‍ കാനഡ അവസരമൊരുക്കുകയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രൂഡോയുടെ തുറന്നുപറച്ചില്‍ എത്തിയത്.
ഖാലിസ്ഥാന്‍ ഭീകരനായിരുന്ന ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. എന്നാല്‍ അസംബന്ധം എന്നുചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഇതിനെ ശക്തമായി എതിര്‍ത്തത്. മാത്രമല്ല ആരോപണമല്ലാതെ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവൊന്നും തന്റെ പക്കലില്ലെന്നും ട്രൂഡോ മുമ്പ് പറഞ്ഞതും ചര്‍ച്ചയായിരുന്നു.