ന്യൂ ജേഴ്സിയുടെ ആകാശത്ത് പറക്കുന്ന ദുരൂഹ വസ്തുക്കൾ; എന്താണെന്ന് സർക്കാർ വ്യക്തമാക്കണം, അല്ലെങ്കിൽ വെടിവച്ചിടണമെന്ന് ട്രംപ്

ഒരുമാസമായി ന്യൂ ജേഴ്സിയുടെ ആകാശത്ത് വട്ടമിട്ടു പറക്കുന്ന ദുരൂഹ വസ്തുക്കളെ കുറിച്ച് ആശങ്ക നിലനിൽക്കെ അവ വെടിവച്ചിടാൻ നിയുക്ത പ്രസിഡൻ്റ് ട്രംപിൻ്റെ നിർദേശം. ഇവ എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ജനത്തിന്റെ ആശങ്ക പരിഹരിക്കണം. കാര്യങ്ങൾക്ക് സുതാര്യത വേണം. സർക്കാരിൻ്റെ അറിവില്ലാതെ ഇങ്ങനെയൊരു കാര്യം സംഭവിക്കുമോ? ഒരിക്കലുമില്ല.. അത് ജനങ്ങൾ കൂടി അറിയട്ടെ. അല്ലെങ്കിൽ പറക്കുന്ന ഡ്രോണായാലും വിമാനമായാലും വെടിവച്ചിടണം. ട്രംപ് തൻ്റെ സോഷ്യൽ മീഡിയയായ ട്രൂത്തിൽ കുറിച്ചു.

ന്യൂ ജേഴ്സിയിലെ നിരവധി കൌണ്ടികളിൽ ആകാശത്ത് ഡ്രോണുകളെ പോലെ തോന്നിപ്പിക്കുന്ന ഇവ ഒരോന്നായും കൂട്ടമായും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് എന്താണ് എന്ന് ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഏതാണ്ട് ചെറിയ കാറിൻ്റെ വലുപ്പമുള്ള പറക്കുന്ന ഈ വസ്തുക്കൾ എന്തെന്ന് അറിയാതെ ആശങ്കയിലാണ് ജനം .

വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറയുന്നത്, “നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ എയർക്രാഫറ്റുകളായിരിക്കാം ” എന്നാണ്. വിദേശ ഇടപെടൽ സംശയിക്കുന്നില്ല, പൊതു സുരക്ഷയ്‌ക്കോ ദേശീയ സുരക്ഷയ്‌ക്കോ പ്രത്യക്ഷമായ ഭീഷണിയൊന്നുമില്ലെന്ന് പെൻ്റഗണും പറയുന്നു. ന്യൂജേഴ്‌സിയിലെ ഡെമോക്രാറ്റിക് ഗവർണറായ ഫിൽ മർഫി, കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പ്രസിഡൻ്റ് ജോ ബൈഡന് കത്ത് അയച്ചു. കാറിൻ്റെ അത്രവലിപ്പമുള്ളതിനാൽ തന്നെ അതെ കളിപ്പാട്ടമോ അമച്വർ ഡ്രോണുകളോ ആകാൻ സാധ്യതയുമില്ല.

trump asked to shoot down the flying objects spotted in the skies of New Jersy

More Stories from this section

family-dental
witywide