ന്യൂയോർക്ക് ഹഷ് മണി ക്രിമിനൽ കേസിൻ്റെ വിധി നവംബറിലെ തിരഞ്ഞെടുപ്പിനു ശേഷമേ പറയാവൂ എന്ന ആവശ്യവുമായി ഡോണൾഡ് ട്രംപ് കോടതിയിൽ. സെപ്തംബർ 18നാണ് വിധി പറയുന്ന ദിവസം എന്ന് കോടതി അറിയിച്ചിട്ടുണ്ട്.
എന്നാൽ നവംബർ അഞ്ചു കഴിയും വരെ വിധി വൈകിപ്പിക്കണമെന്നാണ് ട്രംപിൻ്റെ ആവശ്യം. ഈ കേസിൽ കോടതി ട്രംപ് കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇനി ശിക്ഷ വിധിക്കുക എന്ന നടപടി മാത്രമേ ബാക്കിയുള്ളു. തിരഞ്ഞെടുപ്പ് ദിവസത്തിന് ഏകദേശം ഏഴാഴ്ച മുമ്പ് ട്രംപിന് ശിക്ഷ വിധിക്കുന്നത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനു തുല്യമാണെന്നാണ് ട്രംപിൻ്റെ അഭിഭാഷകൻ്റെ വാദം.
മുൻ പ്രസിഡൻ്റിൻ്റെയും നിലവിലെ റിപ്പബ്ലിക്കൻ നോമിനിയുമായ ട്രംപിൻ്റെ അഭിഭാഷകൻ ടോഡ് ബ്ലാഞ്ചെ , കേസിൽ നിന്ന് മാറിനിൽക്കാൻ വിചാരണ ജഡ്ജിയായ ജുവാൻ എം. മെർച്ചനോട് ആവശ്യപ്പെട്ടിരുന്നു. കാരണം അദ്ദേഹത്തിന്റെ മകൾ 2020 ലെ തിരഞ്ഞെടുപ്പ് വേളയിൽ ഡെമോക്രാറ്റിക് പാർട്ടി കൺസൽറ്റൻ്റായിരുന്നു. എന്നാൽ ട്രംപിൻ്റെ ഈ ആവശ്യം മെർച്ചൻ തള്ളി. തുടർന്നാണ് പുതിയ ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.
Trump asks judge to postpone sentencing in hush money case