ഫ്‌ളോറിഡ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും ഫോണില്‍ സംസാരിക്കുമ്പോള്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും സംഭാഷണത്തിന്റെ ഭാഗമായെന്ന് റിപ്പോര്‍ട്ട്. ഫോണ്‍ കോളിനിടെ, ഡൊണാള്‍ഡ് ട്രംപ് ഫോണ്‍ എലോണ്‍ മസ്‌കിന് കൈമാറുകയും പ്രസിഡന്റ് സെലെന്‍സ്‌കിയുമായി കോളില്‍ ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വവിരം.
യുക്രെയ്‌നിനോട് അമേരിക്കയുടെ നയത്തില്‍ എന്തെങ്കിലും മാറ്റം അവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല. യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ നടത്തിയ പ്രസംഗത്തില്‍ താന്‍ ‘യുദ്ധങ്ങള്‍ ആരംഭിക്കില്ലെന്നും അത് അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.
പുതുതായി അധികാരത്തിലേറുന്ന ട്രംപ് ഭരണകൂടത്തില്‍ ഇലോണ്‍ മസ്‌കിന് എത്രത്തോളം പ്രധാനവും സ്വാധീനവുമുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
ട്രംപും മസ്‌കും സെലന്‍സ്‌കിയും തമ്മിലുള്ള ഫോണ്‍ കോള്‍ അരമണിക്കൂറോളം നീണ്ടുനിന്നതായി ആക്‌സിയോസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയുക്ത പ്രസിഡന്റ് ട്രംപിനെ സെലെന്‍സ്‌കി അഭിനന്ദനിച്ചതായും, തുടര്‍ന്ന് താന്‍ യുക്രെയ്നെ പിന്തുണയ്ക്കുമെന്ന് ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, തന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്‍ വഴി യുക്രെയ്‌നെ തുടര്‍ന്നും സഹായിക്കുമെന്നായിരുന്നു ഇലോണ്‍ മസ്‌ക് പ്രസിഡന്റ് സെലെന്‍സ്‌കിക്ക് ഉറപ്പുനല്‍കിയത്.