നിയുക്ത പ്രസിഡന്‍റ് ട്രംപിന്‍റെ ആദ്യ ആഹ്വാനം, ‘2 കോടി ഡോളര്‍ കടക്കെണിയിലായ കമലയുടെ പാർട്ടിയെ സഹായിക്കണം’

വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമായിരുന്നു ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും നടത്തിയത്. പരസ്പരം വ്യക്തിപരമായ മോശം പരാമർശങ്ങളടക്കം ഇരുവരും നടത്തിയിരുന്നു. എല്ലാത്തിനുമൊടുവിൽ ട്രംപ് വിജയിച്ചതോടെ കമലയുടെ പ്രചരണ വിഭാഗം വലിയ കടക്കെണിയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. 20 മില്യണ്‍ ഡോളറിന്‍റെ ബാധ്യതയാണ് കമലാ ഹാരിസിന്‍റെ പ്രചരണ സംഘത്തിനുള്ളതെന്നാണ് റിപ്പോർട്ട്. അതിനിടയിലാണ് പ്രചരണ കാലത്തെ പോരടികൾ മറന്ന് കമലയുടെ പാർട്ടിയെ സഹായിക്കണമെന്ന ആഹ്വാനവുമായി ട്രംപ് രംഗത്തെത്തിയത്.

അമേരിക്കന്‍ മാധ്യമമായ പൊളിറ്റികോയുടെ കാലിഫോര്‍ണിയോ ബ്യൂറോ ചീഫ് ക്രിസ്റ്റഫര്‍ കഡ്ലാഗോയുടെ എക്സ് പോസ്റ്റ് പ്രകാരം 20 മില്യണ്‍ ഡോളറിന്‍റെ ബാധ്യതയാണ് കമലാ ഹാരിസിന്‍റെ പ്രചരണ സംഘത്തിനുള്ളത്. രണ്ടു കോടി ഡോളര്‍ അഥവാ 166 കോടി രൂപയോളം വരുമിത്. കമലാ ഹാരിസിന്‍റെ പ്രചാരണത്തിനായി ഡെമോക്രാറ്റിക് പാര്‍ട്ടി ഒരു ബില്യണ്‍ (100 കോടി) ഡോളര്‍ സമഹാരിച്ചിരുന്നുവെന്നും ഒക്ടോബര്‍ 16 ന് ബാങ്ക് അക്കൗണ്ടില് 118 മില്യണ്‍ (11.8 കോടി) ഡോളറുണ്ടായിരുന്നുവെന്നും കാഡെലാഗോയുടെ പോസ്റ്റിലുണ്ട്. ഈ വാദം ശരിവച്ച് മറ്റൊരു മാധ്യമമായ ബ്രെയ്ട്ബാർട്ടിന്‍റെ മാത്യു ബോയിലും രംഗത്തെത്തി. എത്രയും വേഗത്തില്‍ ഫണ്ട് തരപ്പെടുത്താനുള്ള നീക്കത്തിലാണ് കമലയുടെ പ്രചാരണ വിഭാഗത്തിന്‍റെ ഡപ്യൂട്ടി ക്യാംപെയ്ൻ മാനേജർ റോബ് ഫ്ലാഹെർട്ടിയെന്നാണ് ബോയിൽ പറയുന്നത്. കമല ഹാരിസന്‍റെ പ്രചാരണ സംഘത്തിൽ ഉള്‍പ്പെട്ടവരെ ഉദ്ധരിച്ചാണ് മാത്യു ബോയിലിന്‍റെ വാദം.

അതിനിടയിലാണ് കമലയുടെ പ്രചാരണ വിഭാഗത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ച് നിയുക്ത യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തിയത്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് ചെയ്യാനാകുന്നത് അവർക്കു ചെയ്തുകൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. നമുക്ക് ഐക്യം വേണ്ടതിനാൽ പാർട്ടിയായി അവരെ സഹായിക്കണമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു

More Stories from this section

family-dental
witywide