ട്രംപിനെതിരെ വധശ്രമം: സീക്രട്ട് സർവീസ് മേധാവിക്ക് കടുത്ത വിമർശനം, രാജി വയ്ക്കണമെന്ന് ആഹ്വാനം

പെന്‍സില്‍വാനിയ റാലിയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ സംരക്ഷണത്തിനായി ഉണ്ടായിരുന്ന സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റില്‍ രാജിവയ്ക്കണമെന്ന ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്. തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തവിധം മറ്റെന്തൊക്കെയോ പ്രവര്‍ത്തനങ്ങള്‍ മുഴുകിയിരിക്കുകയാണ് കിംബര്‍ലി എന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. അതേസയമം, ചുറ്റുപാടുകള്‍ സുരക്ഷിതമാക്കാത്തതിന് ലോക്കല്‍ പോലീസിനെയാണ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ കുറ്റപ്പെടുത്തിുന്നത്. റാലിയില്‍ ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ പേരിലുണ്ടായ അലയൊലികള്‍ അടങ്ങിയിട്ടില്ല.

ട്രംപിന്റെ സുരക്ഷാ നടപടികളില്‍ വെള്ളിയാഴ്ച മുതല്‍ മൊത്തം വീഴ്ചകളാണെന്ന് രണ്ട് മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി.”ഇത് തുടക്കം മുതല്‍ അവസാനം വരെ മൊത്തം സുരക്ഷാ വീഴ്ചയായിരുന്നു. റാലിയുടെ മൊത്തം സുരക്ഷാ പദ്ധതി മുതല്‍ വെടിവയ്പ്പുണ്ടായപ്പോൾ പ്രതികരിച്ചതുൾപ്പെടെ എല്ലാം വീഴ്ചകളായിരുന്നു,” മുന്‍ എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടര്‍ ക്രിസ് സ്വെക്കര്‍ പറഞ്ഞു.

സംഭവത്തിനിടെ വനിതാ സീക്രട്ട് സർവീസ് ഏജൻ്റുമാരുടെ പ്രവർത്തനങ്ങൾ പകർത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കി. ഏജൻ്റുമാരുടെ കഴിവിനെ ആളുകൾ ചോദ്യം ചെയ്യുന്നു. അവർക്ക് എങ്ങനെ ഹോൾസ്റ്റർ കൈകാര്യം ചെയ്യണമെന്നോ അത് കണ്ടെത്താനോ പോലും സാധിക്കുന്നുണ്ടായിരുന്നില്ലെന്നാണ് വിമർശകർ പറയുന്നത്. ഒരു ഏജൻ്റ് തൻ്റെ തോക്ക് ഹോൾസ്റ്ററിൽ ഇടാൻ പലതവണ ശ്രമിച്ച് പരാജയപ്പെടുന്നത് ഫൂട്ടേജിൽ കാണിക്കുന്നുണ്ട്.

20 വയസ്സുള്ള ഒരാൾക്ക് തുറന്ന മേൽക്കൂരയിൽ വ്യക്തമായ ഫയറിംഗ് പൊസിഷൻ കണ്ടെത്താൻ വഴിയൊരുക്കിയ സുരക്ഷാ നടപടികളെയും ആളുകൾ ചോദ്യം ചെയ്യുന്നു. ഏജൻസി മേധാവി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ടെസ്ല സിഇഒ ഇലോൺ മസ്ക്കും രംഗത്തെത്തി.

More Stories from this section

family-dental
witywide