ഫ്ലോറിഡ: വെള്ളിയാഴ്ച ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ മുൻ പ്രസിഡൻ്റ് ഡോൺഡ് ട്രംപിൻ്റെ ഇളയ മകൻ ബാരൺ ട്രംപിൻ്റെ ഹൈസ്കൂൾ ബിരുദദാന ചടങ്ങ് നടന്നു. അതിൽ പങ്കെടുക്കാനായി ട്രംപും ഭാര്യ മെലാനിയയും എത്തിയിരുന്നു. ന്യൂയോർക്കിലെ ഹഷ്-മണി കേസിൽ വിചാരണ നടക്കുന്നതിനിടെ കോടതിയുടെ അനുവാദത്തോടെ ഇടവേളയെടുത്താണ് ട്രംപ് ചടങ്ങിനെത്തിയത്.
വേദിക്ക് പുറത്ത് നിന്ന് എടുത്ത ഫോട്ടോകളിലും വീഡിയോകളിലും, ഡൊണാൾഡും മെലാനിയ ട്രംപും ഓക്‌സ്‌ബ്രിഡ്ജ് അക്കാദമിയെ അഭിനന്ദിക്കുന്നത് കാണാം.
ട്രംപ് പ്രസിഡൻ്റായിരുന്ന കാലത്ത് ബാരൺ ട്രംപ് അപൂർവമായി മാത്രമേ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ, ബാരൻ്റെ അമ്മ മെലാനിയ മകൻ്റെ സ്വകാര്യതയെ അതി സൂക്ഷ്മമായി സംരക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
അതിനിടെ ബാരനും രാഷിട്രീയത്തിലേക്ക് വരുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ അതില്ല എന്ന് മെലാനിയയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു.
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ചേരാൻ ആലോചിക്കുന്ന മകന് രാഷ്ട്രീയം ഇഷ്ടമാണെന്ന് കഴിഞ്ഞ ദിവസം ഒരു റേഡിയോ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. .അവൻ ചിലപ്പോൾ തന്നെ ഉപദേശിക്കാറുണ്ടെന്നും അവൻ മിടുക്കനാണെന്നും ട്രംപ് മകനെ കുറിച്ച് വ്യക്തമാക്കിയിരുന്നു.
Trump Attends younger son Barrons graduation ceremony