ഉന്നത ഉദ്യോഗസ്ഥനെ മാറ്റി ട്രംപിന്റെ പരീക്ഷണം, രണ്ടാം വരവിൽ തപ്പിത്തടയുമോ വൈറ്റ് ഹൗസ് ഭരണം

വാഷിങ്ടണ്‍: രണ്ടാം വരവിൽ ഭരണം തുടങ്ങും മുമ്പേ ഉദ്യോ​ഗസ്ഥനെ മാറ്റി ട്രംപിന്റെ പരീക്ഷണം. ആദ്യം തിരഞ്ഞെടുത്ത ഉന്നത ഉദ്യേഗസ്ഥനെ തന്നെയാണ് മാറ്റിയത്. അറ്റോണി ജനറല്‍ സ്ഥാനത്തേക്ക് ആദ്യം തെരഞ്ഞെടുത്ത ജിഒപി അംഗമായ മാറ്റ് ഗെയ്റ്റ്‌സിന്റെ പിന്മാറ്റമാണ് ചർച്ചയായത്. ട്രംപ് വേള്‍ഡ് റിവഞ്ചര്‍-ഇന്‍-ചീഫ് എന്നറിയപ്പെടുന്ന എന്നയാളാണ് മാറ്റ്.

ഗെയ്റ്റ്സ് ട്രംപിന്റെ വിശ്വസ്തനായിരുന്നു. പ്രവര്‍ത്തിപ്പിക്കുന്ന നീതിന്യായ വകുപ്പുള്‍പ്പെടെ സ്വാധീനമുള്ള ആളായിരുന്നു ഗെയ്റ്റസ്. മാറ്റ് ഗെയ്റ്റ്‌സിനെ അറ്റോണി ജനറലായി നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ പഴയ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രതിപക്ഷവും സ്വന്തം പാര്‍ട്ടിയിലെ ചില അംഗങ്ങളും അദ്ദേഹത്തിനെതിരെ നിലപാടെടുത്തതോടെ, ഗെയ്റ്റ്‌സിന് പിന്‍മാറേണ്ടി വന്നു. ഗെയ്റ്റ്‌സിന് പകരമായി മുന്‍ ഫ്‌ലോറിഡ അറ്റോണി ജനറലായ ആപാം ബോണ്ടിയെ നിയമിക്കുകയായിരുന്നു. പുറത്തായ മറ്റൊരു വ്യക്തിയാണ് പീറ്റി ഹെഗ്‌സെത്ത്. അദ്ദേഹം മുന്‍ സൈനികനും ഫോക്‌സ് ചാനലിന്റെ അവതാരകനുമായിരുന്നു. പ്രതിരോധ സെക്രട്ടറിയായാണ് പീറ്റിന് ട്രംപ് തിരഞ്ഞെടുത്തത്.

Trump begun fire higher official