സ്വിങ് സ്റ്റേറ്റുകളില്‍ അഞ്ചിടത്ത് ട്രംപും ഒന്നില്‍ കമലയും മുന്നേറുന്നു

വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഏകദേശം നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപും, ഡെമോക്രാറ്റ് എതിരാളി കമലാ ഹാരിസും യഥാക്രമം അഞ്ച്, ഒന്നു സ്വിംഗ് സ്റ്റേറ്റുകളില്‍ ലീഡ് ചെയ്യുന്നു. അരിസോണയില്‍ ഹാരിസ് ലീഡ് ചെയ്യുമ്പോള്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ ട്രംപ് മുന്നിലാണ്. നെവാഡയിലെ ലീഡ് വിവരങ്ങള്‍ ഇതുവരെ എത്തിയിട്ടില്ല.

യുഎസ് തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ താക്കോല്‍ കൈവശം വയ്ക്കുന്നവരാണ്
യുദ്ധഭൂമികള്‍ എന്നും അറിയപ്പെടുന്ന ഏഴ് സ്വിംഗ് സ്റ്റേറ്റുകള്‍. ഈ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍മാര്‍ക്കും ഏതാണ്ട് തുല്യമായ പിന്തുണയുണ്ട്, ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ വൈറ്റ് ഹൗസിലേക്കെത്തുമെന്നതാണ് രീതി.

പെന്‍സില്‍വാനിയയ്ക്ക് 19 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍, മിഷിഗണ്‍ (10), ജോര്‍ജിയ (16), വിസ്‌കോണ്‍സിന്‍ (10), നോര്‍ത്ത് കരോലിന (16), നെവാഡ (6), അരിസോണ (11) എന്നിവങ്ങനെയാണ് വോട്ടുകള്‍.

നിലവിലെ ട്രെന്‍ഡ് അനുസരിച്ച് 210 വോട്ടുകള്‍ക്ക് ട്രംപ് മുന്നിട്ടുനില്‍ക്കുമ്പോള്‍ കമലാ ഹാരിസിന് 113 ഇല്ക്ടറല്‍ വോട്ടുകളാണ് ഉള്ളത്.