യുഎസ് തിരഞ്ഞെടിപ്പ് ഫലം യഥാർഥത്തിൽ തീരുമാനിക്കുന്നത് 7 സ്വിങ് സ്റ്റേറ്റുകളാണ്. എല്ലാവരും ഉറ്റു നോക്കുന്നത് ആ സംസ്ഥാനങ്ങളിലേക്കാണ്.
ഇപ്പോൾ, ഇതുവരെ ഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആറ് സ്വിങ് സംസ്ഥാനങ്ങളിൽ മൂന്നിലും ഡൊണാൾഡ് ട്രംപ് മുന്നിലാണ്: , നോർത്ത് കരോലിനയിൽ ട്രംപ് വിജയിച്ചു.
മിഷിഗണിലും അരിസോണയിലും വിസ്കോൺസിനിലും കമലയായിരുന്നു മുന്നിട്ടു നിന്നിരുന്നതെങ്കിലും ഇപ്പോൾ ട്രംപ് മുന്നേറ്റം തുടരുന്നു.
2016 ലും 2020 ലും ട്രംപ് നോർത്ത് കരോലിനയിൽ ട്രംപ് വിജയിച്ചതാണ്. അതേസമയം ജോ ബൈഡൻ 2020 ൽ ബാക്കിയുള്ള എല്ലാ സ്വിങ് സ്റ്റേറ്റുകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.
ജോർജിയയിലും നോർത്ത് കരോലിനയിലും ട്രംപ് ഗ്രാമീണ മേഖലകളിൽ 2020നെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കമലാ ഹാരിസ് പ്രകടമായ പുരോഗതി കാഴ്ചവച്ചിട്ടില്ല. ജോർജിയയിൽ ട്രംപിന് കമലയേക്കാൾ 4 ശതമാനം വോട്ട് കൂടുതലുണ്ട്
സ്വിങ് സ്റ്റേറ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനം പെൻസിൽവേനിയയാണ്. അവിടെ വിജയിക്കുന്നവർ വൈറ്റ്ഹൌസിൽ എത്തുമെന്നാണ് കരുതപ്പെടുന്നത് കാരണം 19 ഇലക്ടറൽ വോട്ടുകളുണ്ട് അവിടെ. പെൻസിൽവേനിയയിൽ ട്രംപാണ് ഇപ്പോൾ മുന്നിൽ.
എന്തായാലും ഒരു കാര്യം വ്യക്തമാണ്. ഈ തെരഞ്ഞെടുപ്പിലെ പോളിംഗ് വീണ്ടും ആധുനിക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലേക്ക് അടുക്കുകയാണ്. 2020-ലെ 65.9% റെക്കോർഡ് മറികടന്നു കഴിഞ്ഞു. അന്തിമ കണക്കുകൾ നാളെയെ അറിയൂ.
Trump leading in Swing States