വാഷിംഗ്ടൺ: ത്രസിപ്പിക്കുന്ന വിജയം നേടി അമേരിക്കൻ പ്രസിഡന്‍റിന്‍റെ കസേര ഡോണൾഡ് ട്രംപ് ഉറപ്പിച്ചിരിക്കുകയാണ്. സ്ഥാനാർഥിയായെത്തിയതുമുതൽ വിജയം സ്വപ്നം കണ്ടിരുന്ന കമല ഹാരിസും ഒടുവിൽ പരാജയമെന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുകയാണ്. പരാജയം സമ്മതിച്ചുകൊണ്ട് ഡോണൾഡ് ട്രംപിനെ വിളിച്ച് കമലാ ഹാരിസ് അഭിനന്ദനങ്ങൾ അറിയിച്ചു. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കട്ടെ എന്ന ആശംസയും കമല നേർന്നു. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച പ്രവർത്തകർക്കും കമല നന്ദിയും അറിയിച്ചു.
വിജയത്തിൽ അഭിനന്ദനമറിയിക്കാൻ ട്രംപിനെ വിളിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചു. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയമാണ് ട്രംപ് നേടിയത്. 538 ഇലക്ടറൽ വോട്ടുകളിൽ 280 എണ്ണം ട്രംപ് ഉറപ്പാക്കി. റിപ്പബ്ലിക്കൻ കോട്ടകളിൽ മുപ്പത് ശതമാനം വരെ കൂടുതൽ വോട്ടുകൾ നേടി തകർപ്പൻ വിജയം ആണ് ട്രംപ് നേടിയത്.