നവംബര്‍ 5നു ശേഷം വൈറ്റ് ഹൗസിലുണ്ടാകേണ്ടത് ട്രംപല്ല, കമലയായിരിക്കണം; കാരണവും വിശദീകരിച്ച് ബില്‍ ക്ലിന്റന്‍

വാഷിംഗ്ടണ്‍: എങ്കിലും നവംബര്‍ 5നു ശേഷം വൈറ്റ് ഹൗസിലുണ്ടാകേണ്ടത് ഡോണള്‍ഡ് ട്രംപല്ല, മറിച്ച് കമല ഹാരിസായിരിക്കണം എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍. വിസ്‌കോന്‍സിനിലെ മിലാവ്കീയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്രിസര്‍വേഷന്‍ ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്‌സില്‍ സംസാരിക്കുമ്പോള്‍ അതിന്റെ കാരണവും അദ്ദേഹം വ്യക്തമായി വിശദീകരിച്ചു.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് കമലയ്ക്കായി പ്രാര്‍ഥിച്ച് തുടങ്ങിയ പ്രസംഗത്തില്‍ ട്രംപിനേക്കാള്‍ വൈറ്റ് ഹൗസിലിരിക്കാന്‍ യോഗ്യ കമലയാണെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ”നമ്മുടെ രാജ്യത്തിന്റെ ഭാവി വലിയ പ്രതിസന്ധിയിലാണ്. അതു തീരുമാനിക്കപ്പെടുന്നത് ഒരുപക്ഷേ വിസ്‌കോന്‍സിനില്‍ ആയിരിക്കാം. എനിക്കൊന്നും വേണ്ട. ഞാന്‍ ഒന്നിനു വേണ്ടിയും മത്സരിക്കുന്നില്ല. പക്ഷേ കമലയ്ക്കു വേണ്ടി വോട്ടു ചോദിക്കുന്നത് നമ്മുടെ പേരക്കുട്ടിക്കളുടെ ഭാവിക്കു വേണ്ടിയാണ്. നിങ്ങളൊരു ക്രിസ്ത്യന്‍ പള്ളിയിലോ മുസ്ലിം പള്ളിയിലോ സിനഗോഗിലോ ക്ഷേത്രത്തിലോ പോകുമ്പോള്‍ നന്മയുള്ള ജീവിതത്തിനു വേണ്ട നിയമങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഒരു പ്രശ്‌നത്തെ അഭിമുഖീകരിച്ച് അതിനെ അതിജീവിക്കാനുള്ള നല്ല പാഠങ്ങള്‍, നമ്മള്‍ തെറ്റുചെയ്താല്‍ അതിനെ തുറന്നു സമ്മതിക്കാനും അതിന് പ്രായശ്ചിത്തം ചെയ്യാനുമുള്ള പാഠം. നമ്മുടെ സമൂഹത്തെ വളരാനും പരിവര്‍ത്തനപ്പെടാനും അതേസമയം നമ്മുടെ അടിസ്ഥാന മൂല്യങ്ങളോട് വിശ്വസ്തരായിരിക്കാനും നമ്മളെ പ്രാപ്തരാക്കുന്ന ആ നിയമങ്ങളും നമ്മുക്കറിയാം. എന്നാല്‍ ട്രംപ് ഇതിലൊന്നും വിശ്വസിക്കുന്നില്ല.” യുഎസിന്റെ 42ാം പ്രസിഡന്റ് ജനങ്ങളോട് പറഞ്ഞു.

വൈസ് പ്രസിഡന്റിന്റെ പക്കല്‍ മികച്ചൊരു സാമ്പത്തിക പദ്ധതിയും ആരോഗ്യക്ഷേമ പദ്ധതിയും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നെന്നും പറഞ്ഞ ക്ലിന്റന്‍ ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാനും മറന്നില്ല. റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് പാര്‍ട്ടികള്‍ക്ക് തുല്യപിന്തുണയുള്ള ഏഴ് സ്വിങ് സ്റ്റേറ്റുകളിലൊന്നാണ് വിസ്‌കോന്‍സിന്‍.

More Stories from this section

family-dental
witywide