ഇന്ത്യൻ അമേരിക്കൻ സംരംഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റും എഴുത്തുകാരനുമായ ശ്രീറാം കൃഷ്ണനെ വൈറ്റ് ഹൗസിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സീനിയർ പോളിസി അഡ്വൈസറായി തിരഞ്ഞെടുത്തു. “ശ്രീറാം കൃഷ്ണൻ വൈറ്റ് ഹൗസ് ഓഫിസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സീനിയർ പോളിസി അഡൈ്വസറായി പ്രവർത്തിക്കും.” ഡൊണാൾഡ് ട്രംപ്ഔദ്യോഗിക പ്രസ്താവനയിൽ,അറിയിച്ചു
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ കാട്ടാങ്കുളത്തൂരിലുള്ള എസ്ആർഎം വള്ളിയമ്മ എഞ്ചിനീയറിംഗ് കോളജിലാണ് കൃഷ്ണൻ പഠിച്ചത്. മൈക്രോസോഫ്റ്റിൽ അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചു, അവിടെ അദ്ദേഹം വിൻഡോസ് അസ്യൂറിൻ്റെ വികസനത്തിന് സംഭാവന നൽകി. പ്രോഗ്രാമിംഗ് വിൻഡോസ് അസ്യൂർ എന്ന പുസ്തകത്തിൻ്റെ രചയിതാവാണ് അദ്ദേഹം.
കൃഷ്ണൻ 2013-ൽ ഫേസ്ബുക്കിൽ ചേർന്നു, പിന്നീട് സ്നാപ്പിലും ജോലി ചെയ്തു. കൃഷ്ണൻ ട്വിറ്ററിൽ (ഇപ്പോൾ X) 2019 വരെ ജോലി ചെയ്തു, അവിടെ പ്ലാറ്റ്ഫോം പുനഃക്രമീകരിക്കുന്നതിൽ എലോൺ മസ്‌കുമായി സഹകരിച്ചു. അദ്ദേഹം 2021 മുതൽ ആൻഡ്രീസെൻ ഹൊറോവിറ്റ്‌സിൽ ഒരു പങ്കാളിയാണ്.
ശ്രീറാം കൃഷ്ണൻ, ഇന്ത്യൻ ഫിൻടെക് കമ്പനിയായ ക്രെഡിൻ്റെ ഉപദേശകൻ കൂടിയാണ്. ഭാര്യ ആരതി രാമമൂർത്തിയ്‌ക്കൊപ്പം ഒരു പോഡ്‌കാസ്റ്റ് – ആരതി ആൻഡ് ശ്രീറാം ഷോ – ഹോസ്‌റ്റുചെയ്യുന്നുണ്ട്.
Trump picks Indian American entrepreneur Sriram Krishnan as senior policy advisor on AI