“ഇവിടെ ഇപ്പോളും സമയം നിശ്ചലമായി നിൽക്കുന്നു”: വെടിയേറ്റ അതേ വേദിയിൽ വീണ്ടും ട്രംപ്, ഒപ്പം ഇലോൺ മസ്കും

തിരഞ്ഞെടുപ്പു റാലിക്കിടെ ജൂലൈയിൽ ഡൊണൾഡ് ട്രംപിനെതിരെ വധശ്രമമുണ്ടായ പെൻസിൽവേനിയയിലെ ബട്ലറിൽ ഫാം ഷോ മൈതാനത്തെ അതേ വേദിയിൽ ട്രംപ് എത്തി. ഒപ്പം ഇലോൺ മസ്കും. ആദ്യമായാണ് മസ്ക് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ട്രംപിന് അതിശക്തമായ പിന്തുണയാണ് മസ്ക് നൽകുന്നത്.

ട്രംപ് എത്തുന്നതിനു മുന്നേ തന്നെ മസ്ക് ബട്ലറിലെ വേദിയിൽ എത്തിയിരുന്നു. മസ്കിനെ സംസാരിക്കാനായി ട്രംപ് വേദിയിലേക്ക് ക്ഷണിച്ചു. ട്രംപ് നോക്കുമ്പോൾ, എലോൺ മസ്‌ക് മുൻ പ്രസിഡൻ്റിനെ മുത്കകണ്ഠം പ്രശംസിച്ചു.

“ഒരാളുടെ സ്വഭാവം യഥാർത്ഥത്തിൽ മനസ്സിലാകുക ഒരു വലിയ പ്രതിസന്ധി വരുമ്പോഴാണ്. അതുപോലെ ഒരു അഗ്നിപരീക്ഷയാണ് ട്രംപിന് വെടിയേറ്റപ്പോൾ സംഭവിച്ചത്. എന്നാൽ ആ നിമിഷത്തിലും ധൈര്യം കൈവിടാതെ ഫൈറ്റ് എന്ന് മുഷ്ടി ഉയർത്തി വിളിച്ചു പറന്ന ട്രംപിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല എന്ന് മസ്ക് പറഞ്ഞു.

“ഭരണഘടന സംരക്ഷിക്കാൻ പ്രസിഡൻ്റ് ട്രംപ് വിജയിക്കണം, അമേരിക്കയിൽ ജനാധിപത്യം സംരക്ഷിക്കപ്പെടാൻ അദ്ദേഹം വിജയിക്കണം”,ഇപ്പോൾ ട്രംപിന് വിജയിക്കാൻ തക്ക സാഹചര്യം നിലനിൽക്കുണ്ടെന്നും മസ്ക് പറഞ്ഞു.

ബട്ട്‌ലർ ഫാം ഷോ ഗ്രൗണ്ടിൽ തനിക്ക് നേരെ എട്ടു വെടിയുണ്ടകൾ പാഞ്ഞുവന്ന നി മിഷം അനുസ്മരിച്ചുകൊണ്ട് മുൻ പ്രസിഡൻ്റ് ജനക്കൂട്ടത്തോട് പറഞ്ഞു “സമയം ഇപ്പോളും നിശ്ചലമായി നിൽക്കുന്നു”..ജനക്കൂട്ടം ഹർഷാരവം മുഴക്കി .

ട്രംപ്സംസാരിക്കാൻ എത്തിയ വേദിക്കു ചുറ്റും സ്നൈപ്പർമാർ വളഞ്ഞിരുന്നു. മുൻപ് വെടിവയ്പ് നടന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് സ്നൈപ്പർമാർ ജനാവലിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ട്രംപ് ഇവിടെ റാലി നടത്തുമ്പോൾ, നൂറുകണക്കിന് മൈലുകൾ അകലെ നോർത്ത് കരോലിനയിൽ , വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് സന്നദ്ധപ്രവർത്തകരും ഹെലീൻ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ ആളുകളെ കാണുകയായിരുന്നു. അവർക്കായി കെയർ പാക്കറ്റുകൾ തയാറാക്കുന്നതിനും കമല സമയം കണ്ടെത്തിയിരുന്നു.

പെൻസിൽവാനിയയും നോർത്ത് കരോലിനയും പ്രധാന സ്വിംഗ് സ്റ്റേറ്റുകളായി കണക്കാക്കപ്പെടുന്നു, അതിനാൽ വൈറ്റ് ഹൗസ് ആർക്കെന്ന് തീരുമാനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാനാകും.

trump returned to the site At Pennsylvania where an attempt on his life was made in July

More Stories from this section

family-dental
witywide