
വാഷിംഗ്ടണ്‍: യുക്രെയ്ന്‍ യുഎസ് മിസൈലുകള്‍ ഉപയോഗിക്കുന്നതിനെ ‘ഭ്രാന്തെ’ന്ന് വിശേഷിപ്പിച്ചു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുടെ പ്രദേശങ്ങളിലേക്ക് യുക്രെയ്ന്‍ മിസൈന്‍ പ്രയോഗിക്കുന്നതിനോട് തീവ്രമായി വിയോജിക്കുന്നുവെന്നും ട്രംപ്. ടൈം മാഗസിന്റെ ‘പഴ്‌സന്‍ ഓഫ് ദി ഇയര്‍’ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം.
”ഇപ്പോള്‍ നടക്കുന്നതൊക്കെ ഭ്രാന്താണ്, ഇതു ഭ്രാന്താണ്. റഷ്യയുടെ ഉള്ളിലേക്ക്, നൂറുകണക്കിനു മൈലുകള്‍ അകത്തേക്ക്, മിസൈലുകള്‍ അയയ്ക്കുന്നതിനോടു ഞാന്‍ ശക്തമായി വിയോജിക്കുന്നു. നാമെന്താണ് ചെയ്യുന്നത്? ഈ നടപടികള്‍ യുദ്ധം കൂടുതല്‍ കൈവിട്ടുപോകാന്‍ ഇടയാക്കും. അത് അനുവദിക്കരുത്” ട്രംപ് പറഞ്ഞു.
ഇതോടെ, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ യുക്രെയ്‌നെ ചേര്‍ത്തുനിര്‍ത്തിയ യുഎസ് നയം മാറുകയാണോ എന്ന ആശങ്ക ഉയരുന്നുണ്ട്.