വെസ്റ്റ് പാം ബീച്ച് : നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച തൻ്റെ അറ്റോർണി ജനറലായി ഫ്ലോറിഡയിലെ ജന പ്രതിനിധി മാറ്റ് ഗെയ്റ്റ്സിനെ തിരഞ്ഞെടുത്തു. നീതിന്യായ വകുപ്പിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ് ആഗ്രഹിക്കുന്നു എന്നും അതിനായാണ് ഗെയ്റ്റ്സിനെ കൊണ്ടുവന്നതെന്നും ട്രംപുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ഫ്ലോറിഡയിലെ സെനറ്റർ മാർക്കോ റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുത്തതായും ട്രംപ് അറിയിച്ചു. കൂടാതെ തൻ്റെ ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കാൻ കോൺഗ്രസിൻ്റെ മുൻ ഡെമോക്രാറ്റിക് അംഗമായിരുന്ന തുൾസി ഗബ്ബാർഡിനെ അദ്ദേഹം തിരഞ്ഞെടുത്തു.
ദീർഘകാലമായി തങ്ങളുടെ മേഖലകളിൽ അനുഭവപരിചയമുള്ള ഉദ്യോഗസ്ഥർക്ക് പകരം തൻ്റെ അജൻഡ നടപ്പിലാക്കാനായി തൻ്റെ വിശ്വസ്തരായവരെ ഉപയോഗിച്ച് ട്രംപ് കാബിനറ്റ് മുന്നോട്ടുകൊണ്ടുപോകുന്ന നയമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് . ഗെയ്റ്റ്സിൻ്റെ പദവി പ്രഖ്യാപനം പലരേയും ഞെട്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ പോലും വാർത്തയിൽ അമ്പരന്നു എന്നാണ് പുറത്തു വരുന്ന വിവരം. സെക്സ് ട്രാഫിക്കിങ്, ലഹരി ഉപയോഗം തുടങ്ങിയ ആരോപണങ്ങളിൽ എത്തിക്സ് അന്വേഷണം നേരിടുന്ന വ്യക്തിയാണ് ഗെയ്റ്റസ്. പുതിയ പദവി ലഭിച്ചതോടെ മാറ്റ് ഗെയ്റ്റ്‌സ് കോൺഗ്രസ് പ്രതിനിധി സ്ഥാനം രാജിവച്ചു.
Trump takes Matt Gaetz for attorney general, Marco Rubio for secretary of state