വാഷിങ്ടൺ: അമേരിക്കയും ചൈനയും തമ്മിലെ പ്രശ്നങ്ങളുടെ മഞ്ഞുരുക്കത്തിന്റെ സൂചന നൽകി ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം എൻബിസിയുടെ മീറ്റ് ദി പ്രസ് അഭിമുഖത്തിൽ നടത്തിയ ട്രംപിൻ്റെ വെളിപ്പെടുത്തലാണ് ലോക നേതാക്കളുമായി നടത്തിയ ചർച്ചകളുടെ വിവരം പുറത്തുവിട്ടത്.
അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാന നേതാക്കളുമായെല്ലാം ആശയവിനിമയം നടത്തിയ ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയിരുന്നില്ല. പകരം, ചൈനക്കെതിരെയുള്ള തങ്ങളുടെ നിലപാട് ഒന്നുകൂടി കടുപ്പിക്കുമെന്ന സൂചനകളും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് നൽകിയിരുന്നു.
എന്നാൽ, പിന്നീട് ആശയ വിനിമയം നടത്തിയതായി ട്രംപ് വെളിപ്പെടുത്തി. പക്ഷേ, എപ്പോഴാണ് ഷി ജിൻപിങ്ങുമായി ആശയവിനിമയം നടത്തിയതെന്നോ എന്തായിരുന്നു ചർച്ചയുടെ ഉള്ളടക്കമെന്നോ സംബന്ധിച്ച വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. 2019 ജൂണിൽ ജപ്പാനിൽ നടന്ന ജി20 ഉച്ചകോടിക്കിടെയായിരുന്നു ഷി ജിൻപിങ്ങും ട്രംപും അവസാനമായി കണ്ടത്.
Trump talks with chinese president Xi jin Ping