അധികാരത്തിലെത്തിയാൽ ഉടൻ ട്രംപ് ട്രാൻസ് വ്യക്തികളെ സൈന്യത്തിൽ നിന്ന് പുറത്താക്കുമെന്ന് റിപ്പോർട്ട്

അധികാരത്തിലെത്തിയാൽ ട്രംപ് പ്രഥമ പരിഗണന നൽകുന്ന കാര്യങ്ങളിൽ ഒന്ന് ട്രാൻസ് വ്യക്തികളെ സൈന്യത്തിൽ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. ട്രാൻസ്ജെൻഡർമാരെ യുഎസ് സൈന്യത്തിൽനിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവയ്ക്കാൻ ഡോണൾഡ് ട്രംപ് തയാറെടുക്കുകയാണ്. ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക.

പുതിയ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ സൈന്യത്തിൽനിന്നു പുറത്താക്കപ്പെടും. 15,000 പേരെ ഇതുബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. സൈന്യത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാൻ സാധിക്കാത്ത സാഹര്യത്തിലാണ് സേവന സന്നദ്ധരായി വന്നവരെ പുറത്താക്കാൻ ശ്രമിക്കുന്നതെന്ന് വിമർശനമുയർന്നിട്ടുണ്ട്. രാജ്യത്തെ സേവിക്കുന്നതിന് ജെൻഡർ നോക്കേണ്ട കാര്യമുണ്ടോയെന്നും വിമർശകർ ചോദിക്കുന്നു.

ഈ സൈനികരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് അവർക്ക് അർഹിക്കുന്ന ബഹുമാനത്തോടെ സർവീസിൽനിന്ന് മാറ്റുകയാണ് വേണ്ടതെന്ന് ട്രംപ് അനുകൂലികൾ പറയുന്നു. ആദ്യ തവണ പ്രസിഡന്റായ കാലയളവിലും ട്രാൻസ്‌ജെൻഡർമാർ സൈന്യത്തിൽ ചേരുന്നത് ട്രംപ് വിലക്കിയിരുന്നു.

Trump to expel transgenders from US military

More Stories from this section

family-dental
witywide