ട്രംപിന്റെ വിജയം: വിവേക് രാമസ്വാമി യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അയോവ കോക്കസില്‍ വിജയിച്ചതിന് പിന്നാലെ വിവേക് രാമസ്വാമി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി. അയോവ റിപ്പബ്ലിക്കന്‍ കോക്കസുകളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് 2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി വിവേക് രാമസ്വാമി പിന്മാറുന്നതായി ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. അയോവയില്‍ ട്രംപിന്റെ വിജയത്തിനു പിന്നാലെ 7.7 ശതമാനം വോട്ടുകള്‍ നേടി വിവേക് രാമസ്വാമി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2023 ഫെബ്രുവരിയില്‍ മത്സരത്തിനിറങ്ങിയപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ താരതമ്യേന അത്ര പരിചിതനല്ലായിരുന്നു വിവേക് രാമസ്വാമി. എന്നാല്‍, കുടിയേറ്റത്തെക്കുറിച്ചുള്ള ശക്തമായ അഭിപ്രായങ്ങളിലൂടെയും അമേരിക്കയോടുള്ള സമീപനത്തിലൂടെയും റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാന്‍ പിന്നീട് അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ പ്രചാരണ തന്ത്രം മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വരത്തിലും നയത്തിലും പ്രതിഫലിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ട്രംപിനെ വിജയത്തിലെത്തിച്ച യാഥാസ്ഥിതിക അടിത്തറയില്‍ എത്താന്‍ രാമസ്വാമി ശ്രമിച്ചു. എന്നാല്‍, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിന്റെ മുന്‍നിരക്കാരന്‍ എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് ട്രംപ് അയോവയില്‍ വിജയക്കൊടി പാറിക്കുകയായിരുന്നു.

More Stories from this section

family-dental
witywide