‘തെറ്റൊന്നും ചെയ്തിട്ടില്ല’; ഹഷ്മണി കേസില്‍ ശിക്ഷാവിധി വൈകുന്നത് സ്വാഗതം ചെയ്ത് ട്രംപ്

ന്യൂയോര്‍ക്ക്: രതിചിത്രനടിയുമായുള്ള ബന്ധം മറച്ചുവയക്കാന്‍ പണം നല്‍കുകയും അതിനായി ബിസിനസ് റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്‌തെന്ന ഹഷ്മണി കേസില്‍ ശിക്ഷാവിധി വൈകുന്നത് സ്വാഗതം ചെയ്ത് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ റിപ്പബ്ലിക്കന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപ് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുകയും ശിക്ഷാവിധി വൈകി എത്തുന്നത് സ്വാഗതം ചെയ്യുകയുമായിരുന്നു.

നവംബര്‍ ആദ്യം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമേ കേസില്‍ ശിക്ഷ വിധി നടത്തൂ എന്ന് കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു.

മാന്‍ഹാട്ടന്‍ കോടതി ശിക്ഷാവിധി മാറ്റിവെച്ചെന്നും കാരണം ഒരു കേസും ഇല്ലെന്ന് എല്ലാവരും മനസ്സിലാക്കുന്നു, ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ ഈ കേസ് ശരിയായി അവസാനിപ്പിക്കണമെന്നും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

More Stories from this section

family-dental
witywide