വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ യുഎസില്‍ ഒരിക്കലും ടിക് ടോക്ക് നിരോധിക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ ഒരിക്കലും യുഎസില്‍ ടിക് ടോക്ക് നിരോധിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് യുവ തലമുറയുടെ ഇടയില്‍.

അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ആപ്പായ ടിക് ടോകില്‍ ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിന്റെ നിലപാട് എത്തിയത്. ടിക് ടോകിലെത്തിയ ട്രംപിന് ആദ്യ ദിവസം തന്നെ 30 ലക്ഷം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ചൈനീസ് ആപ്പായ ടിക് ടോകിനോട് മുമ്പ് സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് നിരോധനത്തെ അദ്ദേഹം ആദ്യം പിന്തുണിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ യുവാക്കളായ വോട്ടര്‍മാരെ സ്വാധീനിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ട്രംപ് ടിക് ടോക്കില്‍ എത്തിയത്.

അതേസമയം, ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സ് ജനുവരി പകുതിയോടെ പ്ലാറ്റ്ഫോം വില്‍ക്കുകയോ അല്ലെങ്കില്‍ യുഎസില്‍ നിരോധനം നേരിടുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ബില്ലിന് ഏപ്രിലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകാരം നല്‍കിയിരുന്നു. ഈ തീരുമാനം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

More Stories from this section

family-dental
witywide