വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സുപ്രധാന സംസ്ഥാനങ്ങളിലൊന്നായ ജോര്‍ജിയയിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപ് വിജയിച്ചു. ഇതോടെ ട്രംപ് ഏഴ് സ്വിംഗ് സംസ്ഥാനങ്ങളില്‍ രണ്ടെണ്ണം വിജയിച്ചു. ജോര്‍ജിയയിലും നോര്‍ത്ത് കരോലിനയിലും. മറ്റ് നാല് പ്രധാന സംസ്ഥാനങ്ങളായ അരിസോണ, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്കോണ്‍സിന്‍ എന്നവിടങ്ങളിലും ട്രംപാണ് മുന്നില്‍.
അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് കാലിടറുന്ന കാഴ്ചയാണുള്ളത്. സ്വിംഗ് സംസ്ഥാനമായ നെവാഡയിലേക്ക് ലീഡുകള്‍ ഇതുവരെ എത്തിയിട്ടില്ല.